താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ശ്രദ്ധനേടാറുള്ളത്. ബാല്യകാല ചിത്രങ്ങൾ കാണുന്നത് പ്രേക്ഷകർക്ക് ഏറെ കൗതുകമുണർത്തുന്ന സംഗതിയാണ്. ചിലരൊക്കെ തങ്ങളുടെ ബാല്യകാല ചിത്രങ്ങൾ നേരിട്ട് പങ്കുവയ്ക്കാറുണ്ട്. മറ്റുചിലർ അങ്ങനെ പങ്കു വയ്ക്കാറില്ല. എന്നാൽ ചില ആരാധകർ കുതുകികൾ ഇവയൊക്കെ കുത്തിപ്പൊക്കി കൊണ്ടു വരാറുണ്ട്. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് ഒരു പഴയ ചിത്രമാണ്.
അമ്മയുടെ കൈകളിൽ ഇരിക്കുന്ന കൊച്ചു സുന്ദരിയെ ഈ ചിത്രത്തിൽ കാണുവാൻ സാധിക്കും. ബാലതാരമായെത്തി മലയാളത്തിൽ അരങ്ങേറിയ നടിയാണ് ഇത്. ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാൾ എന്ന് നിസംശയം പറയാം. ഇത് ആരാണെന്ന് നിങ്ങൾക്ക് മനസ്സിലാവുന്നുണ്ടോ? കണ്ടുപിടിച്ചെങ്കിൽ നിങ്ങൾ ഒരു സംഭവം തന്നെ.
View this post on Instagram
ആൾ ആരാണെന്ന് മനസ്സിലായില്ലെങ്കിൽ താഴേക്ക് വായിച്ചാൽ ആളെ പിടി കിട്ടും. വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെ അരങ്ങേറിയ നമിത പ്രമോദ് ആണ് ഇത്. താരം ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ പരമ്പര ചെയ്തത്. പിന്നീട് പല പരമ്പരകളിലും താരം വേഷമിട്ടു. ട്രാഫിക്ക് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്. പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായും താരം അരങ്ങേറി.
പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അതിൽ പല ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായി മാറുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. തൻറെ വിശേഷങ്ങൾ ഒക്കെ താരം ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.