ഒരുകാലത്ത് സൗത്ത് ഇന്ത്യന്‍ സിനിമകള്‍ തിളങ്ങിയിരുന്ന നടിയായിരുന്നു മേനക. അന്നത്തെ മുന്‍നിര നായകന്മാര്ക്കൊപ്പം നായികയായി മേനക എത്തിയിരുന്നു. വിവാഹശേഷമാണ് നടി അഭിനയലോകത്ത് നിന്ന് മാറി നില്ക്കാന് തുടങ്ങിയത് . എന്നാല്‍ മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ് അമ്മയ്ക്ക് പിന്നാലെ അഭിനയത്തിലേക്ക് എത്തുകയായിരുന്നു. പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രമായ ഗീതാഞ്ജലിയിലൂടെ ആണ് താരത്തിന്റെ അരങ്ങേറ്റം. ഇതിനുമുമ്പ് ബാലതാരമായി മലയാളത്തില്‍ തന്നെ ചില ചിത്രങ്ങളില്‍ കീര്‍ത്തി എത്തിയിരുന്നു.
മലയാളത്തില്‍ വളരെ കുറച്ച് സിനിമകള്‍ ചെയ്ത കീര്‍ത്തി പിന്നീട് പോയത് തമിഴ് തെലുങ്ക് ചിത്രങ്ങളിലേക്ക് ആണ്. അന്യഭാഷാ ചിത്രങ്ങളില്‍ ആണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് തിരക്കുള്ള ഒരു നടിയാണ് കീര്‍ത്തി. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി അഭിനയരംഗത്തേക്ക് എത്തിയെന്ന് പറയുകയാണ് മേനക.
അത് മറ്റാരുമല്ല മേനകയുടെ അമ്മ തന്നെയാണ്. നേരത്തെ മേനകകൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ അമ്മ എത്തിയെങ്കിലും അന്ന് അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നില്ല അമ്മക്ക് . എന്നാല്‍ കീര്‍ത്തിയുടെ കൂടെ പോയപ്പോള്‍ റെമോ എന്ന സിനിമയില്‍ കീര്‍ത്തിക്കൊപ്പം തന്നെ മേനകയുടെ അമ്മ അഭിനയിക്കുകയായിരുന്നു. മേനകയുടെ വാക്കുകള്‍ ഇങ്ങനെ.. എന്റെ അമ്മ ന്യൂജനറേഷന് ലേഡി ആണ് റെമോ എന്ന സിനിമാ ലൊക്കേഷനില്‍ അമ്മ കീര്‍ത്തിയുടെ കൂടെ പോയി ഇത് കണ്ട് സംവിധായകന് കീര്‍ത്തിയുടെ അമ്മുമ്മയായി ഒരു കഥാപാത്രം ഉണ്ടാക്കിയാലോ എന്ന് ചോദിച്ചു അങ്ങനെ അമ്മൂമ്മയ്ക്ക് ഒരു വേഷം ഉണ്ടാക്കിക്കൊടുത്തു. അങ്ങനെ ചുമ്മാ ഇരുന്ന അമ്മയ്ക്കും ഒരു കഥാപാത്രം കിട്ടിയേന്ന് മേനകാ പറയുന്നു.
ആ സിനിമ റിലീസ് ചെയ്ത സമയത്തും , അമ്മയെ കാണാന്‍ കുറെ പേര് വന്നു. റെമോ പാട്ടി എന്ന് പറഞ്ഞ് എല്ലാവരും അമ്മയ്ക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു. അതിനുശേഷം എനിക്കൊരു വേഷം ഉണ്ടോ എന്ന് ചോദിച്ചു നടക്കുകയാണ് അമ്മ ഇപ്പോള്‍ എന്ന് മേനക പറയുന്നു സുരേഷേട്ടനോട് പോലും അമ്മ അതെ കുറിച്ച് ചോദിച്ചു എന്നും മേനക പറയുന്നു.