മിനിസ്ക്രീനില്‍ എത്തിയതോടെയാണ് നടി മീര വാസുദേവന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. കുടുംബവിളക്കില്‍ സുമിത്ര എന്ന താരത്തിന്റെ കഥാപാത്രം നിമിഷ നേരം കൊണ്ട് വൈറല്‍ ആയിരുന്നു. സീരിയല്‍ നടിയുടെ അഭിനയം എടുത്തുപറയേണ്ടത് തന്നെ. സീരിയലില്‍ മാത്രമല്ല ജീവിതത്തില്‍ മീര ഒരു പ്രചോദനമാണ്. അതിന്റെ തെളിവാണ് നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
View this post on Instagram
മീര നല്ലൊരു ഫിറ്റ്നസ് ഫ്രീക്ക് കൂടെയാണെന്ന് നടിയുടെ ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണ്. വര്‍ക്കൗട്ട് ചെയ്യുന്ന നിരവധി വീഡിയോസും മറ്റും നടി ഷെയര്‍ ചെയ്യാറുണ്ട്. എന്നാല്‍ നേരത്തെ താന്‍ ഇങ്ങനെ ആയിരുന്നില്ലെന്ന് മീര പറയുന്നു. മനോഹരമായ തന്റെ ഒരു ചിത്രത്തിനൊപ്പമായിരുന്നു മീരയുടെ പോസ്റ്റ് .
‘ഈ ചിത്രം ഞാന്‍ വളരെ അധികം ഇഷ്ടപ്പെടുന്നു, ഇങ്ങനെ ഒരു ചിത്രം പോസ്റ്റ് ചെയ്യുന്നതിന് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു വര്‍ഷങ്ങളായി ഞാന്‍. കഴിഞ്ഞ നാല് വര്‍ഷത്തെ എന്റെ കഠിന പരിശ്രമത്തിന്റെയും പോഷകാഹാരത്തിന്റെയും ഫലമാണ് ഇപ്പോഴുള്ള ഈ ശരീരഘടന’ മീര വാസുദേവന്‍ പറഞ്ഞു.
എട്ട് വര്‍ഷം മുന്‍പ്, ഒരു വയസ്സ് മാത്രം പ്രായമുള്ള എന്റെ മകനൊപ്പം തിരിച്ച് കുടുംബത്തിലേക്ക് വന്ന് കയറുമ്പോള്‍ ഞാന്‍ ഇങ്ങനെ ആയിരുന്നില്ല. മകനൊപ്പം ഞാന്‍ നടത്തിയത് ഭാരിച്ച യാത്രയാണ്. അന്ന് എനിക്ക് 97 കിലോയില്‍ അധികം ഭാരമുണ്ടായിരുന്നു. എന്റെ ആത്മാഭിമാനം തെളിയിക്കാന്‍ ഞാന്‍ തീരുമാനിച്ചപ്പോഴാണ് ഈ രൂപമാറ്റം ഉണ്ടായത് മീര വാസുദേവന്‍ പറഞ്ഞു.