സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിക്കാറുള്ള നടിയാണ് മങ്ക മഹേഷ്. സിനിമ എന്നു പറയുമ്പോള്‍ ഒരുപാട് അമ്മമാരുടെ കഥാപാത്രവും പ്രേക്ഷകരുടെ മനസ്സില്‍ എത്താറുണ്ട്. അതില്‍ ഒരു മുഖം കൂടിയാണ് നടി മങ്കാ മഹേഷിന്റെത്. ഇതിനോടൊപ്പം നിരവധി സിനിമയില്‍ താരം പ്രവര്‍ത്തിച്ചു. അമ്മയായും, അമ്മായി അമ്മയായും, ഏട്ടത്തിയമ്മയായും എല്ലാം മികച്ച പ്രകടന തന്നെയാണ് മങ്കാ കാഴ്ചവച്ചത്. തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഈ നടി എത്താറുണ്ട്.
മങ്കാ മഹേഷിന്റെ രണ്ടാം വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മകളുടെ വിവാഹം കഴിഞ്ഞതിനുശേഷം അവരുടെ പൂര്‍ണ്ണസമ്മതത്തോടുകൂടിയാണ് രണ്ടാമതും നടി വിവാഹം കഴിച്ചത്. തീര്‍ത്തും ഒറ്റപ്പെട്ടുപോയി എന്ന അവസ്ഥ വന്നപ്പോഴായിരുന്നു അങ്ങനെ ഒരു തീരുമാനം നടി എടുത്തത്. ഇപ്പോള്‍ രണ്ടാം വിവാഹത്തെക്കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത് .
‘എന്റേത് രണ്ടാം വിവാഹമാണ്. മോളുടെ അച്ഛന് 2003 ല്‍ മരിച്ച് പോയി. മോളുടെ കല്യാണം നടത്തിയതിന് ശേഷം ഒറ്റപ്പെട്ട് പോയെന്ന് തോന്നിയപ്പോഴാണ് രണ്ടാമതും വിവാഹിതയായത്. 2010 ലാണ് ആ വിവാഹം. ഭര്‍ത്താവ് ആലപ്പുഴക്കാരനാണ്. ബിസിനസ് ചെയ്യുന്നു. ഞാന്‍ അഭിനയിക്കാന്‍ പോവുന്നതിലൊന്നും കുഴപ്പമില്ല. ഒരു മകനുണ്ട്. ഞങ്ങള്‍ മൂന്ന് പേരുമാണ് ഇപ്പോള്‍ വീട്ടിലുള്ളതെന്ന്’ മങ്ക പറയുന്നു.
കൊവിഡ് കാലത്ത് അസുഖം വന്ന് മൂന്ന് തവണ ആശുപത്രിയിലായി. അന്നും എന്റെ കൂടെ ഭര്‍ത്താവ് ഉള്ളത് കൊണ്ടാണ് മകള്‍ക്ക് ടെന്‍ഷനടിക്കാതെ നില്ക്കാന് സാധിച്ചത്. അതൊക്കെ ഞാന്‍ വിവാഹം കഴിച്ചത് കൊണ്ട് ഉണ്ടായ കാര്യമല്ലോ എന്നും നടി ചോദിക്കുന്നു.