ഒരു കാലത്ത് പെണ്‍കുട്ടികള്‍ അഭിനയിക്കാന്‍ പോവുക എന്നത് ഒരു മോശം കാര്യമായിട്ടാണ് പലരും കണ്ടത് . സ്ത്രീകള്‍ സിനിമയിലേക്ക് പോവുന്നതിനോട് എതിര്‍പ്പ് ഉണ്ടായിരുന്നു. ഇന്ന് അങ്ങനെയല്ല , സത്രീക്കും പുരുഷനും തുല്യ സ്ഥാനമാണ് സിനിമയിലടക്കം.
താന്‍ സിനിമ തിരഞ്ഞെടുത്തപ്പോള്‍ കുടുംബത്തില്‍ നിന്നും എതിര്‍പ്പ് ഉണ്ടായിരുന്നു എന്ന് പറയുകയാണ് നടി കൃതി സനോണ്‍ ഇപ്പോള്‍. അതേസമയം അച്ഛനും അമ്മയും സപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് താരം പറയുന്നു. ഞങ്ങളുടെ കുടുംബത്തില്‍ എല്ലാവരും എന്‍ജിനിയേഴ്സ് ആണ്. ഞാനും എന്‍ജിനിയറിങ് കഴിഞ്ഞതാണ്, ആ മേഘയിലേക്കാണ് എന്നെയും എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ സിനിമ തിരഞ്ഞെടുത്തപ്പോള്‍ എല്ലാവര്ക്കും എതിര്‍പ്പ് ആയി.
ആദ്യം തന്നെ പലരും ചോദിച്ചത്, എന്റെ വിവാഹം നടക്കുമോ എന്നായിരുന്നു. കാണാന്‍ ഭംഗിയില്ലെ പിന്നെ എന്തിനാണ് സിനിമയിലേക്ക് പോവുന്നതെന്ന് പലരും ചോദിച്ചു. സിനിമയില്‍ എത്തിയാല്‍ വിവാഹം ചെയ്യാനൊക്കെ വൈകും എന്നൊക്കെയായിരുന്നുവത്രെ അവരുടെ അഭിപ്രായം എന്ന് നടി പറഞ്ഞു.
എന്നാല്‍ വിവാഹം തന്റെ അജണ്ടയില്‍ ഏറ്റവും പ്രാധാന്യമുള്ള കാര്യമല്ലെന്ന് കൃതി പ്രതികരിച്ചു.
സിനിമ ഇന്റസ്ട്രി തിരഞ്ഞെടുത്താല്‍ കല്യാണം കഴിയ്ക്കുക എന്നാല്‍ പ്രശ്നം തന്നെയാണ് എന്ന് ഒരു ആണ് സുഹൃത്ത് പറഞ്ഞതാണ് തനിക്ക് ഏറ്റവും ഷോക്ക് ആയത് എന്ന് കൃതി പറഞ്ഞു. തന്റെ അതേ ജനറേഷനില്‍ ഉള്ളവരും അങ്ങനെ തന്നെ ചിന്തിയ്ക്കുന്നതിലായിരുന്നു നടിയ്ക്ക് അതിശയം.