സിനിമ താരങ്ങളുടെ രൂപമാറ്റം പലപ്പോഴും ആരാധകര്‍ ശ്രദ്ധിക്കാറുണ്ട്. ഇപ്പോള്‍ ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ ശരീരവണ്ണം കുറച്ചുകൊണ്ടുള്ള ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. ശരിക്കും പ്രേക്ഷകരെ അതിക്ഷയിപ്പിക്കുന്ന തരത്തിലുള്ള മാറ്റമാണ് പല നടിമാരിലും ഉണ്ടാകുന്നത്. ഈ അടുത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമായത് നടി ഖുശ്പുവിന്റെ ചില ചിത്രങ്ങളാണ്.
വണ്ണം കുറച്ചുകൊണ്ടുള്ള തന്റെ പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ ഒരു 20 വയസ്സ് പുറകോട്ട് പോയത് പോലെ തോന്നും . ഒരുപക്ഷേ ഖുശ്പുനെ ആരും ഇതുവരെ ഇത്രയും സ്ലിം ആയി കണ്ടിട്ടുണ്ടാവില്ല. അതേസമയം താന്‍ വണ്ണം കുറച്ചപ്പോള്‍ പലരും അസുഖമാണോ എന്ന് അടക്കം ചോദിച്ചിട്ടുണ്ടെന്ന് ഖുശ്പു പറയുന്നു. ഇപ്പോള്‍ ഈ ശരീര മാറ്റത്തെക്കുറിച്ചാണ് നടി പ്രതികരിക്കുന്നത്. തന്റെ ആദ്യകാലത്തെയും ഇപ്പോഴത്തെ ഒരു ചിത്രം പങ്കുവെച്ചാണ് നടിയുടെ പ്രതികരണം.
‘അവിടെ നിന്ന് ഇങ്ങോട്ട് 20 കിലോ ഭാരം കുറഞ്ഞു. ഞാന്‍ ഇപ്പോള്‍ ഏറ്റവും മികച്ച ആരോഗ്യ നിലയിലാണ്. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് ഓര്‍ക്കുക. എനിക്ക് അസുഖമാണോ എന്ന് ചോദിച്ചവരോട്, നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി. ഞാന്‍ മുന്‍പൊരിക്കലും ഇത്രയും ഫിറ്റ് ആയിരുന്നില്ല. ഇവിടെയുള്ള (സോഷ്യല്‍ മീഡിയ) നിങ്ങളില്‍ ആര്‍ക്കെങ്കിലും പത്ത് പേര്‍ക്ക് തടി കുറക്കാനും ഫിറ്റ്നസ്സ് ആകാനും ഞാന്‍ പ്രചോദനമാകുകയാണെങ്കില്‍ ഞാന്‍ വിജയിച്ചു’ എന്നാണ് ഖുശ്ബുവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
നിരവധി താരങ്ങളും ഈ ചിത്രത്തിന് താഴെ കമന്റ് കുറച്ച് എത്തിയിട്ടുണ്ട്. ദൈവമേ എന്തൊരു മാറ്റമാണ് അവിശ്വസിനീയവും പ്രചോദനവുമാണ് എന്നാണ് നടി മീന ഇതിനു താഴെ കമന്റ് കുറിച്ചത്. വൗവ് എന്നാണ് നടി ശ്വേത കമന്റ് ചെയ്തത്.