ദുൽഖർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹേ സീനാമിക. ഒരു തമിഴ് ചിത്രമാണ് ഇത്. കാജൽ അഗർവാൾ, അതിഥി റാവു ഹൈദരി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ചിത്രം ഇന്ന് പ്രദർശനത്തിനെത്തിയിരിക്കുകയാണ്. അതിനിടയിൽ ഭീഷ്മപർവ്വം എന്ന മമ്മൂട്ടി ചിത്രത്തിൽ ഒപ്പം തന്നെയാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്. ആദ്യമായാണ് ഇരുവരുടെയും ചിത്രങ്ങൾ ഒരേ ദിവസം പ്രദർശനത്തിനെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
ഇപ്പോഴിതാ തമിഴകത്തെ പ്രശസ്ത നടി ചിത്രത്തിന് പുകഴ്ത്തലുകളും ആയി എത്തിയിരിക്കുകയാണ്. മലയാളികളുടെ പ്രിയതാരമായ കുശ്ബു ആണ് ചിത്രത്തിന് പുകഴ്ത്തലുകളും ആയി എത്തിയിരിക്കുന്നത്. ഏറ്റവും മികച്ച എൻറർടെയിനർ റോം-കോം ചിത്രം ഇന്ന് പ്രദർശനത്തിനെത്തുകയാണ്. ദുൽഖർ, അതിഥി റാവു ഹൈദരി, കാജൽ അഗർവാൾ എന്നിവർ സ്ക്രീനിനെ തീ പിടിപ്പിക്കുന്നു. ഈ ക്ലാസിക് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബൃന്ദാ മാസ്റ്ററാണ്. താരം ട്വിറ്ററിൽ കുറിച്ചു.
The most entertaining rom-com releases today. #HeySinamika
Dashing @dulQuer beautiful @aditiraohydari gorgeous @MsKajalAggarwal set the screen on fire. @BrindhaGopal1 directs this classic. @jiostudios @anustylist pic.twitter.com/gNkFAHv6gU
— KhushbuSundar or NakhatKhan (@khushsundar) March 3, 2022
മദൻ കർക്കി ആണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീതത്തിലും നൃത്തത്തിനും ചിത്രത്തിൽ വളരെ പ്രാധാന്യമുണ്ട് എന്നാണ് ട്രെയിലറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. കേരളത്തിൽ ഏതാണ്ട് നൂറോളം സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രീത ജയരാമൻ ആണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ചിത്രങ്ങളിലും സജീവസാന്നിധ്യം ആവുകയാണ് ദുൽഖർ. ഇന്ത്യയിൽ അങ്ങോളമിങ്ങോളം നിരവധി ആരാധകരും താരത്തിനുണ്ട്. മലയാളത്തിൽ സല്യൂട്ട് എന്ന് ദുൽഖർ ചിത്രം പ്രദർശനത്തിനെത്താൻ ഒരുങ്ങുകയാണ്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.