ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിയായിരുന്ന കാവ്യ മാധവന്. ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ, പിന്നീട് നിരവധി നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കാവ്യ നായികയായെത്തിയ സിനിമകളെല്ലാം ഹിറ്റായിരുന്നു. നടന് ദിലീപുമായുള്ള വിവാഹത്തോടെ ആണ് കാവ്യ അഭിനയത്തില്‍ നിന്ന് മാറി നില്ക്കാന് തുടങ്ങിയത്.
അഭിനയ ജീവിതത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ കാവ്യ മാധവന്റേ പേര് ഇന്നും സജീവമാണ്. നടിയെ സംബന്ധിച്ച ചെറിയ വാര്‍ത്ത പോലും വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം ഈ അടുത്തായി കാവ്യ വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ഇപ്പോള്‍ നടിയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. കാവ്യ മാധവന് ലേറ്റസ്റ്റ് എന്ന് പറഞ്ഞുകൊണ്ടാണ് ഫാന്‍സ് ഗ്രൂപ്പുകളില്‍ ചിത്രം വൈറലാവുന്നത്. ഒരു കല്യാണത്തിന് വധൂ , വരന്മാര്ക്കൊപ്പം നില്ക്കുന്ന കാവ്യയുടെ ചിത്രമാണ് വൈറലാവുന്നത്. കേരള സാരിയുടുത്ത്, നിറഞ്ഞ പുഞ്ചിരിയോടെ കാവ്യയെ ചിത്രത്തില്‍ കാണാം. വലിയ മാറ്റങ്ങളൊന്നും കാവ്യയ്ക്ക് വന്നിട്ടില്ല എന്നാണ് കമന്റുകള്‍ വരുന്നത്.
പുതിയ ചിത്രത്തിലും കാവ്യയുടെ സൗന്ദര്യത്തെ പുകഴ്ത്തി ആരാധകര്‍ എത്തി . അന്നും ഇന്നും കാവ്യ ഒരുപോലെ ഉണ്ടെന്നും, മലയാള സിനിമയുടെ അഴകാണ് ഈ നില്‍ക്കുന്നതെന്നും കമന്റുകള്‍ വരുന്നു. കാവ്യയ്ക്ക് നന്നായി ഇണങ്ങുന്ന ഒരു വസ്ത്രമാണ് സാരി. ഈ വേഷത്തില്‍ തന്നെയാണ് പുതിയ ചിത്രത്തില്‍ നടി എത്തിയിരിക്കുന്നത് .