Film News

അവരെ മലിനമാക്കാന്‍ ബോളിവുഡിനെ അനുവദിക്കില്ല; നടി കങ്കണയുടെ പോസ്റ്റിന് നേരെ വിമര്‍ശനം

എപ്പോഴും വാര്‍ത്തകളില്‍ വരുന്ന ഒരു പേരാണ് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ. പൊളിറ്റിക്കല്‍ വിഷയങ്ങളിലും മറ്റ് സോഷ്യല്‍ വിഷയങ്ങളിലെല്ലാം തന്റെതായ അഭിപ്രായം വെട്ടിത്തുറന്നു പറയാറുണ്ട് നടി. അതിനാല്‍ തന്നെ ജീവിതത്തില്‍ ഏറെ വിവാദങ്ങളിലും ഈ നടി പെട്ടു.

- Advertisement -

നാടകരംഗത്ത് നിന്നാണ് കങ്കണ അഭിനയലോകത്തേക്ക് എത്തുന്നത്. സിനിമയില്‍ മികച്ച വിജയം നേടാന്‍ ഈ താരത്തിന് സാധിച്ചു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം പത്മശ്രീ വരെ സ്വന്തമാക്കിയിട്ടുണ്ട് കങ്കണ . പത്മശ്രീ അവാര്‍ഡ് ജേതാവ്, നാല് തവണ ദേശീയ അവാര്‍ഡ് ജേതാവ്, ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ എക്കാലത്തെയും ഉയര്‍ന്ന വരുമാനമുള്ള സ്ത്രീ പ്രധാന ചിത്രങ്ങള്‍ ചെയ്ത നടി, ക്ഷത്രിയ രക്തത്തിന് ഉടമ എന്നിങ്ങനെയാണ് ഇന്‍സ്റ്റഗ്രാം ബയോയില്‍ താരം കുറിച്ചത്.


ഇപ്പോള്‍ താരം പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തെന്നിന്ത്യന്‍ സിനിമകളും സിനിമാ വ്യവസായങ്ങളിലെ ഉള്ളടക്കവും അഭിനേതാക്കളും എന്തുകൊണ്ടാണ് എല്ലാവര്‍ക്കും വളരെ സ്വീകാര്യരാകുന്നത് എന്നതിന്റെ കാരണവുമായി എത്തിയിരിക്കുകയാണ് നടി .


‘അവര്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ വേരൂന്നി നില്‍ക്കുന്നു, അവര്‍ അവരുടെ കുടുംബത്തെ സ്നേഹിക്കുന്നു, അവരുടെ ബന്ധങ്ങള്‍ സാമ്പ്രദായികമാണ്, പശ്ചാത്യവല്‍ക്കരിക്കാറില്ല, അവരുടെ തൊഴില്‍പരമായ കഴിവും അഭിനിവേശവും നിസ്തുലമാണ്, അവരെ മലിനമാക്കാന്‍ ബോളിവുഡിനെ അനുവദിക്കില്ല’ എന്നാണ് കങ്കണ എഴുതിയത്. ഒപ്പം കെജിഎഫ് ചാപ്റ്റര്‍ 2 നായകന്‍ യഷിന്റേയും പുഷ്പയിലെ നായകന്‍ അല്ലു അര്‍ജുന്റേയും ചിത്രങ്ങളും കങ്കണ പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെ പ്രതികരണം അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.

Anusha

Recent Posts

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

46 mins ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

2 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

5 hours ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

5 hours ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

16 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

16 hours ago