എപ്പോഴും വാര്‍ത്തകളില്‍ വരുന്ന ഒരു പേരാണ് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ. പൊളിറ്റിക്കല്‍ വിഷയങ്ങളിലും മറ്റ് സോഷ്യല്‍ വിഷയങ്ങളിലെല്ലാം തന്റെതായ അഭിപ്രായം വെട്ടിത്തുറന്നു പറയാറുണ്ട് നടി. അതിനാല്‍ തന്നെ ജീവിതത്തില്‍ ഏറെ വിവാദങ്ങളിലും ഈ നടി പെട്ടു.
നാടകരംഗത്ത് നിന്നാണ് കങ്കണ അഭിനയലോകത്തേക്ക് എത്തുന്നത്. സിനിമയില്‍ മികച്ച വിജയം നേടാന്‍ ഈ താരത്തിന് സാധിച്ചു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അടക്കം പത്മശ്രീ വരെ സ്വന്തമാക്കിയിട്ടുണ്ട് കങ്കണ . പത്മശ്രീ അവാര്‍ഡ് ജേതാവ്, നാല് തവണ ദേശീയ അവാര്‍ഡ് ജേതാവ്, ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ എക്കാലത്തെയും ഉയര്‍ന്ന വരുമാനമുള്ള സ്ത്രീ പ്രധാന ചിത്രങ്ങള്‍ ചെയ്ത നടി, ക്ഷത്രിയ രക്തത്തിന് ഉടമ എന്നിങ്ങനെയാണ് ഇന്‍സ്റ്റഗ്രാം ബയോയില്‍ താരം കുറിച്ചത്.
ഇപ്പോള്‍ താരം പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തെന്നിന്ത്യന്‍ സിനിമകളും സിനിമാ വ്യവസായങ്ങളിലെ ഉള്ളടക്കവും അഭിനേതാക്കളും എന്തുകൊണ്ടാണ് എല്ലാവര്ക്കും വളരെ സ്വീകാര്യരാകുന്നത് എന്നതിന്റെ കാരണവുമായി എത്തിയിരിക്കുകയാണ് നടി .
‘അവര്‍ ഇന്ത്യന്‍ സംസ്കാരത്തില്‍ വേരൂന്നി നില്ക്കുന്നു, അവര്‍ അവരുടെ കുടുംബത്തെ സ്നേഹിക്കുന്നു, അവരുടെ ബന്ധങ്ങള്‍ സാമ്പ്രദായികമാണ്, പശ്ചാത്യവല്‍ക്കരിക്കാറില്ല, അവരുടെ തൊഴില്‍പരമായ കഴിവും അഭിനിവേശവും നിസ്തുലമാണ്, അവരെ മലിനമാക്കാന്‍ ബോളിവുഡിനെ അനുവദിക്കില്ല’ എന്നാണ് കങ്കണ എഴുതിയത്. ഒപ്പം കെജിഎഫ് ചാപ്റ്റര്‍ 2 നായകന് യഷിന്റേയും പുഷ്പയിലെ നായകന് അല്ലു അര്‍ജുന്റേയും ചിത്രങ്ങളും കങ്കണ പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെ പ്രതികരണം അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.