ഇനിയ എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മോഡലിംഗ് രംഗത്തുനിന്നും ആണ് താരം സിനിമയിലെത്തുന്നത്. മലയാളത്തിന് പുറമേ തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിധ്യമാണ് ഇന്ന് ഇനിയ. ഇപ്പോഴിതാ ഒരു പരിപാടിയിൽ താരം പറഞ്ഞ ചില കാര്യങ്ങൾ വീണ്ടും ശ്രദ്ധേയം ആവുകയാണ്. നിരവധി താരങ്ങൾ കഴിവുണ്ടായിട്ടുപോലും മലയാളത്തിൽ അംഗീകരിക്കപ്പെടാതെ പോകുന്നു എന്ന് നടി വ്യക്തമാക്കി.
അവതാരകന്റെ ഒരു ചോദ്യത്തിന് മറുപടി എന്നാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു മലയാളി ആയിരുന്നിട്ടു പോലും തമിഴ്നാട്ടിലാണോ ഇനിയക്ക് കൂടുതൽ അംഗീകാരം ലഭിച്ചത് എന്നായിരുന്നു അവതാരകൻ ചോദിച്ചത്. ഇതിന് മറുപടി നൽകുകയായിരുന്നു താരം. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയില്ലേ. ഇവിടുത്തെ കാര്യവും അതുപോലെ തന്നെയാണ്.
ഒരുപാട് താരങ്ങൾ കഴിവുണ്ടായിട്ടുപോലും മലയാളത്തിൽ അംഗീകരിക്കപ്പെടാതെ പോകുന്നുണ്ട്. തമിഴ്നാട്ടിൽ ഒക്കെ പോയി പേരെടുത്തു വരുമ്പോൾ ഇത് നമ്മുടെ കുട്ടിയല്ലേ, നമ്മുടെ ആളല്ലേ എന്നൊക്കെ പറഞ്ഞു വിളിക്കും. ഇതുകൊണ്ടുതന്നെ കഴിവുണ്ടായിട്ടുപോലും കേരളത്തിൽ അംഗീകരിക്കപ്പെടാതെ എന്നാൽ അന്യഭാഷകളിൽ പോയി പ്രശസ്തി നേടുന്ന നിരവധി താരങ്ങൾ ഉണ്ട്. ഇനിയ തുറന്നു പറഞ്ഞു.
തമിഴ് സിനിമയിലൂടെയാണ് ഇനിയ നായികയായി തുടക്കം കുറിച്ചത്. മലയാള ചിത്രത്തിലൂടെയാണ് താരം അരങ്ങേറിയത്. മലയാളത്തിനും, തമിഴിനും പുറമേ തെലുങ്ക്, കന്നട ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്കൊക്കെ ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്. എന്തായാലും താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.