ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് അഭിനയത്തിലേക്ക് എത്തുന്നത്. മണിക്കുട്ടൻ ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. ഈ ചിത്രത്തിന് ശേഷം താരത്തിനെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം. പിന്നീട് തമിഴിലും താരം അഭിനയിച്ചു. അതിനിടയിൽ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലും ഹണി ഒരു കേന്ദ്ര കഥാപാത്രം ചെയ്തു.
ഈ കഥാപാത്രം ഏറെ ശ്രദ്ധ നേടി. ഏതുതരം വേഷവും ചെയ്യാൻ മടിയില്ലാത്ത നടിയാണ് ഹണി റോസ്. സാധാരണ വേഷങ്ങൾ മുതൽ ബോൾഡ് ആയിട്ടുള്ള വേഷങ്ങൾ വരെ താരം ചെയ്യും. മലയാളത്തിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെയും നായികയായിട്ടുണ്ട് ഹണി. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഇപ്പോഴിതാ ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.
View this post on Instagram
സെറ്റ് സാരിയുടുത്താണ് ഫോട്ടോകളിൽ താരം ഉള്ളത്. ഇതിനോടൊപ്പം തന്നെ ഒരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. നിരവധി ലൈക്കുകൾ ഇതിന് ലഭിക്കുന്നുണ്ട്.
View this post on Instagram
മോഹൻലാൽ നായകനായി അഭിനയിച്ച ബിഗ് ബ്രദർ എന്ന ചിത്രത്തിലാണ് താരം ഏറ്റവുമൊടുവിൽ അഭിനയിച്ചത്. ഈ ചിത്രം വലിയ അഭിപ്രായങ്ങളൊന്നും നേടിയിരുന്നില്ല. ഇപ്പോൾ തെലുങ്കിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ഹണി. തമിഴിലും ചില ചിത്രങ്ങളിൽ താരം അഭിനയിക്കുന്നുണ്ട്.
View this post on Instagram