പ്രായത്തില്‍ മുതിര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക ഹൃദയത്തില്‍ ആഴത്തിലിറങ്ങിയ താരമാണ് ഗ്രേസ് ആന്റണി. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു നടിയുടെ സിനിമയിലുള്ള വളര്‍ച്ച. ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് നിമിഷന്നേരം കൊണ്ടാണ് ഗ്രേസ് ആന്റണി ശ്രദ്ധിക്കപ്പെട്ടത്. ഇന്ന് താരത്തിന് കൈനിറയെ ഓഫറുകളാണ്.
2016ല്‍ ആണ് ഗ്രേസ് ആദ്യമായി സിനിമയിലേക്ക് വരുന്നത്. തന്റെ അഭിനയമികവ് കൊണ്ട് തന്നെ ആദ്യ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹാപ്പി വെഡിങ്ങ് എന്ന ചിത്രമായിരുന്നു അത്. ഇതിലെ ടീന എന്ന കഥാപാത്രം വൈറലായിരുന്നു.
പിന്നീട് കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് ഗ്രേസ് ആന്റണി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. നടിയുടെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു ഇത്. ഫഹദിന്റെ ഭാര്യ സിമിയുടെ വേഷമാണ് നടി ഇതില്‍ ചെയ്തത്. ഇതിലെ മികച്ച അഭിനയം മികച്ച സിനിമയാക്കാന്‍ സഹായിച്ചു. ചിത്രത്തിലെ മറ്റു താരങ്ങളും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.
അധികവും തന്റെ പ്രായത്തില്‍ മുതിര്‍ന്ന കഥാപാത്രങ്ങളാണ് ഗ്രേസ് ചെയ്തത്. അതിനാല്‍ തന്നെ കുറച്ച് പ്രായമുള്ള ആളായിട്ടാണ് ഗ്രേസയെ പ്രേക്ഷകര്‍ കണകാക്കിയത്. എന്നാല്‍ തനിക്ക് അത്ര പ്രായമൊന്നും ഇല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
ലോക്ക് ഡൗണ്‍ കാലത്താണ് പ്രേക്ഷകര്‍ക്ക് തന്റെ ശരിക്കുമുളള പ്രായം മനസ്സിലായതെന്നും ഗ്രേസ് പറയുന്നു. ഈ സമയത്ത് ഡാന്‍സ് വീഡിയോയെല്ലാം ചെയ്ത് താരം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
”ഇതുവരെ ചെയ്ത സിനിമകളിലൊക്കെ അല്പം മുതിര്‍ന്ന വേഷങ്ങള്‍ ചെയ്തതുകൊണ്ടാവാം ഞാനല്പം പ്രായമുള്ള സ്ത്രീയാണെന്നാണ് എല്ലാവരും വിചാരിച്ചത് എന്ന് തോന്നുന്നു. സത്യത്തിലെനിക്ക് 23 വയസ്സേ ആയിട്ടുള്ളൂ. ഡാന്‍സ് വീഡിയോ കണ്ടപ്പോഴാണ് എന്റെ യഥാര്‍ത്ഥ പ്രായം ആളുകള്‍ക്ക് പിടികിട്ടിയത് അതിന് ശേഷം വന്ന പ്രോജക്ടുകളിലൊക്കെ ചെറുപ്പമുള്ള റോളുകളായിരുന്നു എന്നും താരം പറയുന്നു”.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…
2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി ജയറാം. ജയറാമും പാർവതിയും പ്രണയിച്ചു വിവാഹം ചെയ്തവരായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…
ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര്‍ കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…