2014ലെ മിസ് കേരളയായിരുന്നു ഗായത്രി. കുഞ്ചാക്കോ ബോബന് നായകനായി അഭിനയിച്ച ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2016ല്‍ സജിത്ത് ജഗദ്നന്ദന്‍ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരന് സംവിധാനം ചെയ്ത കരിങ്കുന്നം 6എസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു, പിന്നാലെ മറ്റു ചിത്രങ്ങളില്‍ നിന്നും താരത്തിന് അവസരം ലഭിച്ചു.
ഇന്ന് മറ്റു ഭാഷാ ചിത്രങ്ങളിലാണ് നടി അഭിനയിക്കുന്നത്. ഇപ്പോള്‍ അഭിമുഖത്തില്‍ താന്‍ സിനിമയിലേക്ക് വന്നത് തന്റെ കുടുംബത്തിലെ ആര്‍ക്കും ഇഷ്ടമല്ലെന്ന് നടി പറയുന്നു. അച്ഛന് തീരെ താല്പര്യമുണ്ടായിരുന്നില്ല .
നീ സിനിമയിലേക്ക് വന്നാല്‍ മരിക്കുമെന്നാണ് അച്ഛന് അന്ന് പറഞ്ഞതെന്ന് നടി പറയുന്നു. സിനിമയെ പറ്റി അങ്ങനെയാണല്ലോ പുറത്ത് നിന്നുള്ള ചിന്ത. പെണ്‍കുട്ടികള്‍ക്ക് സേഫ് അല്ലെന്നാണ് സിനിമയെ പറ്റി കേട്ടിരിക്കുന്നത്. പിന്നെ അച്ഛന് മനസ്സിലായി കൂടെ നിന്നിട്ടേ കാര്യമുളളൂ, അല്ലെങ്കില്‍ ഈ കുട്ടി അങ്ങ് പോവുമെന്ന് വിചാരിച്ച് അച്ഛനും കൂടെ വന്നു.
ആദ്യമൊക്കെ അച്ഛനും അമ്മയും സെറ്റില്‍ കൂടെ വരുമായിരുന്നു. രണ്ടാമത്തെ സിനിമയുടെ ഷൂട്ടിംഗ് തൃശൂരായിരുന്നു അപ്പോള്‍ ഞാന്‍ തന്നെ പോയി വരുമായിരുന്നു ഗായത്രി പറഞ്ഞു.
അതേസമയം എന്നും ട്രോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. പിന്നീട് ഗായത്രിയെ പിന്തുണച്ചു നിരവധി പേര് എത്തി. എവിടെയും തന്റേതായ അഭിപ്രായം തുറന്നു പറയാറുണ്ട് ഗായത്രി. പല അഭിമുഖങ്ങളിലും താരം പറഞ്ഞ വാക്കുകളും നിമിഷം നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്.