നടി ഗൗരി കൃഷ്ണയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. സീരിയല്‍ പിന്നണി പ്രവര്‍ത്തകന്‍ മനോജാണ് വരന്‍. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മഞ്ഞയും റോസും നിറത്തിലുള്ള പട്ടുസാരിയില്‍ അതീവ സുന്ദരിയായാണ് വിവാഹനിശ്ചയത്തിന് ഗൗരി എത്തിയത്. സാരിക്കേ മേച്ചാവുന്ന കുറച്ച് ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. നടി തന്നെയാണ് തന്റെ വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്.
മനോജ് ആണ് വിവാഹത്തെക്കുറിച്ച് ഗൗരിയുടെ അടുത്ത് ആദ്യം പറഞ്ഞത്. എന്നാല്‍ വിവാഹം കഴിക്കുന്നില്ല എന്ന് തീരുമാനിച്ചതായിരുന്നു നടി, പിന്നീട് ഇങ്ങനെ ഒരാള്‍ വന്നപ്പോള്‍ ആ തീരുമാനം മാറ്റുകയായിരുന്നു ഗൗരി. ഇതേക്കുറിച്ച് വിശദമായി താരം പറഞ്ഞിരുന്നു. മാത്രമല്ല നേരത്തെ തന്നെ വിവാഹനിശ്ചയം നടത്തേണ്ടതായിരുന്നു, അന്ന് എല്ലാവര്‍ക്കും കൊവിഡ് പോസിറ്റീവ് ആയി. ഇതിനുപിന്നാലെയാണ് നിശ്ചയം മാറ്റിവെച്ചത്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഗൗരി കൃഷ്ണ. പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. അതിനു മുമ്പ് നിരവധി സീരിയലുകളില്‍ ഈ നടി അഭിനയിച്ചിരുന്നു.
ഈ അടുത്ത് എന്‍ഗേജ്‌മെന്റ് റിംഗ് മേടിക്കാന്‍ പോകുന്ന വീഡിയോ ഗൗരി ഷെയര്‍ ചെയ്തിരുന്നു. തനിക്ക് പൊതുവേ ഗോള്‍ഡിനോട് താല്‍പര്യമില്ലെന്ന് അന്ന് നടി പറഞ്ഞിരുന്നു, പ്രത്യേകിച്ച് മോതിരത്തിനോട്. അതുകൊണ്ടുതന്നെ വളരെ സിമ്പിള്‍ ആയിട്ടുള്ള ഒരു മോതിരമാണ് നടി സെലക്ട് ചെയ്തത്.