2012ൽ പുറത്തിറങ്ങിയ ജന്നത്ത് 2 എന്ന ചിത്രത്തിലൂടെയാണ് ഇഷ ഗുപ്ത അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. റാസ് ത്രീ, ബേബി, രസ്റ്റ്റം, കമാൻഡോ ടു തുടങ്ങിയവയാണ് താരത്തിൻ്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. ഇടയ്ക്കിടെ തൻറെ ഗ്ലാമർ ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ഇഷ. ഇപ്പോഴിതാ സിനിമ കാര്യം തുടക്കകാലത്ത് നേരിടേണ്ടിവന്ന സമ്മർദ്ദങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.
ശരീര ആകൃതിയിൽ മാറ്റം വരുത്താനും നിറം വെളുപ്പിക്കാനും കടുത്ത സമ്മർദ്ദം നേരിടേണ്ടി വന്നു എന്നാണ് താരം വെളിപ്പെടുത്തുന്നത്. കരിയർ തുടക്കത്തിൽ മൂക്ക് കൂർത്തത് ആക്കാൻ തന്നോട് ആവശ്യപ്പെട്ടിരുന്നു. മൂക്ക് തൻറെ ഉരുണ്ടതാണ് എന്നാണ് പറഞ്ഞത്. വെളുത്ത നിറം കിട്ടാൻ ഇഞ്ചക്ഷൻ എടുക്കണം എന്നും പറഞ്ഞു. കുറച്ചുകാലം താനും അത് വിശ്വസിച്ചിരുന്നു.
നോക്കിയപ്പോൾ ഒരു ഇൻജക്ഷന് 9000 രൂപയാകും എന്ന് തനിക്ക് മനസ്സിലായി. ആരുടെയും പേര് താൻ വെളിപ്പെടുത്തില്ല. പക്ഷേ വെളുത്ത നിറമുള്ള ഒരുപാട് നടിമാരെ നിങ്ങൾക്ക് കാണുവാൻ സാധിക്കും. നടിമാർക്ക് സുന്ദരിമാരായ ഇരിക്കേണ്ട സമ്മർദ്ദം വളരെ വലുതാണ്. തൻറെ മകൾ ഒരു നടിയായി കാണാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.
അങ്ങനെ സംഭവിച്ചാൽ ചെറുപ്പം മുതൽ ആ സമ്മർദ്ദം അവൾ അനുഭവിക്കുന്നത് താൻ കാണേണ്ടിവരും. അവൾക്ക് സാധാരണ ജീവിതമോ യഥാർത്ഥ വ്യക്തിയായി ജീവിക്കാനോ അതുമൂലം സാധിക്കില്ല. ഇശാ ഗുപ്ത വെളിപ്പെടുത്തുന്നു. സൂപ്പർഹിറ്റ് സീരിയസ് ആശ്രമം മൂന്നാം ഭാഗത്തിൽ ഇഷ അഭിനയിക്കുന്നുണ്ട്.