കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത അധിക്ഷേപങ്ങൾക്കാണ് നടി ദുർഗാ കൃഷ്ണ ഇരയാവുന്നത്. പല ഭാഗങ്ങളിൽ നിന്നും സൈബർ ആക്രമണങ്ങൾ താരം നേരിടുന്നുണ്ട്. താരം നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കുടുക്ക്. ഈ ചിത്രത്തിലെ ഒരു ഗാനം പുറത്തിറങ്ങിയിരുന്നു. ഈ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് നടിക്കെതിരെ അധിക്ഷേപങ്ങൾ തുടങ്ങിയത്.
ഗാനരംഗത്തിൽ കഥയിലെ കഥാപാത്രങ്ങൾ അടുത്തിടവഴകുന്ന രംഗങ്ങൾ ഉണ്ട്. ഈ രംഗങ്ങൾക്കെതിരെയാണ് വിമർശനം ഉയരുന്നത്. ദുർഗയുടെ ഭർത്താവ് നട്ടെല്ലില്ലാത്തവൻ ആണ് എന്ന് ചില വിവരദോഷികൾ വിധിയെഴുതുന്നു. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച രംഗത്തെത്തിരിക്കുകയാണ് ദുർഗയുടെ ഭർത്താവ് അർജുൻ. അദ്ദേഹം പങ്കുവെച്ച പോസ്റ്റ് ദുർഗയും പങ്കുവയ്ക്കുകയുണ്ടായി.
ആർട്ടിസ്റ്റ് എന്ന നിലയിൽ സിനിമ ജോലി ആയതിനാൽ കഥാപാത്രം ആവശ്യപ്പെടുന്നതുപോലെ ദുർഗയ്ക്ക് ചില കാര്യങ്ങൾ ചെയ്യാമെന്ന് അർജുൻ പറയുന്നു. സിനിമയും ജീവിതവും വേറെയാണ് എന്ന് മനസ്സിലാക്കുവാനുള്ള സാമാന്യബോധം ഉള്ളതുകൊണ്ട് ഒരു ലിപ്ലോക്കിന്റെ പേരിൽ തൻറെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകൽമാന്യന്മാർക്കും കുല സ്ത്രീകൾക്കും ഒരു ലോഡ് പുച്ഛം ഉത്തരമായി നൽകുന്നു എന്നും അർജുൻ കുറിച്ചു.
നിങ്ങളിൽ ചിലരുടെ മനസ്സിലെ സദാചാര കുരുക്കൾ പൊട്ടുമ്പോൾ ദുർഗ എന്ന അഭിനേത്രി മാനസികമായി വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നും അർജുൻ പറയുന്നു. നിങ്ങളുടെ മനസ്സിൽ നിന്നും പുറത്തുവരുന്ന ദുർഗന്ധവും തന്നെയും തന്നെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഒരുവിധത്തിലും ബാധിക്കില്ല എന്നും ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ വിധം ദുർഗയ്ക്ക് പൂർണ്ണ പിന്തുണ താനും കുടുംബവും നൽകുന്നുണ്ട് എന്നും അർജുൻ പറയുന്നു. ഒരുപാട് നന്ദി ഉണ്ണിയേട്ടാ, ഐ ലവ് യു എന്നാണ് ദുർഗ ഇത് പങ്കുവെച്ചുകൊണ്ട് കുറിച്ചത്.