അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ദിവ്യ പിള്ള . താരത്തിന്റെ രണ്ടാമത്തെത് ഊഴം എന്ന ചിത്രമായിരുന്നു. ഇപ്പോള്‍ അഭിനയരംഗത്ത് സജീവമാവുകയാണ് നടി. പുതിയ സിനമി വിശേഷം പങ്കുവെക്കുന്നതിനിടെ തനിക്ക് തേപ്പ് കിട്ടിയ കഥയും നടി പറഞ്ഞു. തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ആയിരുന്നു ദിവ്യയുടെ മറുപടി.
നല്ലത് പോലെ പറ്റിക്കപ്പെട്ടിട്ടുണ്ടെന്ന് ദിവ്യ പിള്ള പറഞ്ഞു, പക്ഷെ അതുകൊണ്ട് എല്ലാം തീര്‍ന്നു എന്നൊന്നും കരുതുന്നില്ലെന്നും, കിട്ടിയ തേപ്പ് ഒന്നും അത്ര വലിയ സീരിയസ് ആയിട്ട് എടുത്തിട്ടില്ലെന്നും താരം പറഞ്ഞു. ജീവിതം അങ്ങനെയൊക്കെയാണ് എന്ന രീതിയില്‍ ആണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.
വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നടി പറഞ്ഞത് ഇങ്ങനെ. കല്യാണം എന്തിനാണ് ഇപ്പോള്‍ വെറുതേ കഴിച്ച് തലവേദന ഉണ്ടാക്കുന്നത്. കഴിച്ചവരില്‍ ആരും പറഞ്ഞ് കേട്ടിട്ടില്ല, ഹൊ സ്വസ്തം എന്ന്. കല്യാണം കഴിച്ചവരോട് ചോദിച്ചാല്‍ അവര്‍ ഇങ്ങോട്ട് ചോദിയ്ക്കുന്നത്, ‘എന്തിനാ വെറുതേ വേണ്ടാത്ത പണിക്ക് പോകുന്നത്’ എന്നാണ് ദിവ്യ പറഞ്ഞു.
എന്നാല്‍ കല്യാണം ഒരു ഡെയ്ഞ്ചറസ് സോണ്‍ ആണെന്ന പക്ഷം തനിയ്ക്ക് ഇല്ല എന്നും , പക്ഷെ ശരിയായ ആളെ അല്ല കഴിക്കുന്നത് എങ്കില്‍ ഒരുപക്ഷെ ഡെയ്ഞ്ചറസ് സോണ്‍ ആണെന്നും നടി പറഞ്ഞു. എന്റെ ചിന്താഗതിയോട് യോജിച്ച് പോകുന്ന ഒരു പങ്കാളിയെ കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ കല്യാണം കഴിക്കും മെന്നും താരം പറഞ്ഞു.