ഈ അടുത്താണ് നടി ദേവിക നമ്പ്യാരുടെയും സംഗീതസംവിധായകന് വിജയ് മാധവിന്റെയും വിവാഹം കഴിഞ്ഞത്. ഈ വാര്‍ത്ത പുറത്തുവന്നതോടെ ആരാധകരും ഏറെ സന്തോഷത്തിലാണ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും അഭിനയിച്ച നടിയാണ് ദേവിക. പരസ്പരം മനസ്സിലാക്കിയ ശേഷമാണ് ഇവര്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്.
നേരത്തെ ദേവികയെ പാട്ട് പഠിപ്പിച്ചിരുന്നു വിജയ് . അതിനാല്‍ തന്നെ മാഷ് എന്നാണ് ദേവിക വിജയെ വിളിച്ചിരുന്നത്. ഇപ്പോഴും ആ വിളി തുടരുന്നു. എന്നാല്‍ അത് മാറ്റാന്‍ പലരും പറഞ്ഞെങ്കിലും അത്ര പെട്ടന്ന് ആ വിളി മാറ്റാന്‍ തനിക്ക് പറ്റില്ലെന്ന് ദേവിക പറഞ്ഞിരുന്നു. അങ്ങനെ തന്നെ വിളിച്ചോ എന്ന് വിജയ് പറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും മാഷ് എന്ന വിളിയെ കുറിച്ചാണ് താരം പറയുന്നത്. വിജയ് മാധവ് പങ്കുവെച്ച വീഡിയോയില്‍ ആണ് താരം ഇതേ കുറിച്ച് പറഞ്ഞത്.
നായികയും ഞാനും ഒരു മ്യൂസിക്കല്‍ വ്ളോഗ് എന്ന ക്യാപ്ഷനോടെയായാണ് വിജയ് മാധവ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. ദേവികയുടെ നാടായ മഞ്ചേരിയിലേക്ക് എത്തിയതിനെക്കുറിച്ചായിരുന്നു ഇരുവരും പറഞ്ഞത്.
മാഷേ എന്നും താങ്കള്‍ എന്നുമൊക്കെ വിളിക്കുന്നത് നിര്‍ത്തിക്കൂടേയെന്ന് കുറേ പേര് എന്നോട് ചോദിച്ചിരുന്നു. മാഷേന്ന് വിളിക്കുന്നതില്‍ എന്റെ വീട്ടിലൊക്കെ പ്രശ്നമാണ്. ബഹുമാനത്തോടെയാണ് താങ്കള്‍ എന്ന് വിളിക്കുന്നത്. അത് മാറ്റാന്‍ ഞാന്‍ നോക്കുന്നുണ്ടെന്ന് ദേവിക പറഞ്ഞപ്പോള്‍ കുഴപ്പമില്ല അത് ഗ്രാജ്വലി മാറിക്കോളുമെന്നായിരുന്നു വിജയ് പറഞ്ഞത്. താങ്കള്‍ എന്നത് ഞാനും ഉപയോഗിക്കുന്ന വാക്കാണ്. അവര്‍ പറയുന്നത് അവരുടെ കാഴ്ചപ്പാടില്‍ ശരിയാണെന്നും വിജയും പറഞ്ഞിരുന്നു.