പ്രശസ്ത സിനിമാതാരം ചിത്ര അന്തരിച്ചു. മലയാളം ഉൾപ്പെടെ നിരവധി തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധേയയായ താരമായിരുന്നു ഇവർ. 55 വയസ്സായിരുന്നു താരത്തിന്. ഇന്ന് രാവിലെ ആയിരുന്നു വിയോഗം. പുലർച്ചെ ആയിരുന്നു ചെന്നൈയിൽ വച്ച് താരം വിടപറഞ്ഞത്. നൂറിലേറെ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ സിനിമകളിലും താരം അഭിനയിച്ചിരുന്നു. അമരം, വടക്കൻ വീരഗാഥ, പഞ്ചാഗ്നി എന്നീ ചിത്രങ്ങളിലൂടെ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു മലയാളത്തിൽ. താരം അഭിനയിച്ച അദ്വൈതം എന്ന ചിത്രത്തിലെ നീലക്കുയിലെ ചൊല്ലു എന്ന ഗാനം ഇന്നും ഹിറ്റാണ്. അതുകൊണ്ടുതന്നെ പുതിയ തലമുറയ്ക്കും താരത്തിനെ അറിയാം. എന്നാൽ കഴിഞ്ഞ 20 മാസമായി താരം സിനിമയിൽ സജീവമല്ലായിരുന്നു. വിവാഹശേഷം ആയിരുന്നു താരം സിനിമയിൽ നിന്നും ഒരു ഇടവേള എടുക്കുവാൻ തീരുമാനിച്ചത്.
വിവാഹത്തിനുശേഷം താരം സ്വയം സിനിമയിൽ നിന്നും പിന്മാറിയത് ആയിരുന്നു. ഭർത്താവിൻറെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി ആയിരുന്നു താരം ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഭർത്താവ് താരം സിനിമയിൽ അഭിനയിക്കുന്നതിനോട് അനുഭാവപൂർണമായ നിലപാട് ആയിരുന്നു സ്വീകരിച്ചത്. ഭർത്താവിൻറെ പിന്തുണയോടുകൂടി ആയിരുന്നു മഴവില്ല്, സൂത്രധാരൻ എന്നീ സിനിമകളിൽ താരം അഭിനയിച്ചത്. ഈ രണ്ടു സിനിമകളും താരം വിവാഹശേഷം അഭിനയിച്ചതാണ്.
താരത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു കൊണ്ട് എത്തുകയാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ. ധാരാളം പരസ്യചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. അതുകൊണ്ട് താരത്തിന് നല്ലെന്നൈ ചിത്ര എന്നൊരു പേരും തമിഴ്നാട്ടുകാർ നൽകിയിരുന്നു. മലയാളത്തിൽ താരം ആദ്യമായി അഭിനയിച്ച ചിത്രം ആട്ടക്കലാശം ആണ്. 1983 വർഷത്തിലായിരുന്നു ഇത്. പ്രേംനസീറും മോഹൻലാലും ഒന്നിച്ച് ഉള്ള സിനിമയായിരുന്നു ഇത് എന്ന പ്രത്യേകതയുമുണ്ട്.