രാഖി സാവന്തിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടാവില്ല. ഹിന്ദിയിലെ ബിഗ് ബോസ് സീസൺ 14ൽ ആരാധകരുടെ മനം കവർന്ന താരമാണ് രാഖി. ഒരു മികച്ച പെർഫോമർ കൂടിയാണ് താരം. ഇപ്പോൾ താരത്തിന് സംഭവിച്ച അബദ്ധം ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകുന്നത്. ധാരാളം ആളുകൾ ആണ് ഇപ്പോൾ ഈ വീഡിയോ ചെയ്യുന്നത്. ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ആണ് വീഡിയോ വൈറലായി മാറിയിരിക്കുന്നത്.
ഹോളിക്കു വേണ്ടി സംഘടിപ്പിച്ചത് ഒരു പ്രത്യേക പരിപാടിയിൽ ആണ് സംഭവം നടന്നത്. നൃത്തം ചെയ്യാൻ സ്റ്റേജിൽ കയറുന്നതിനു തൊട്ടു മുൻപായി താരത്തിൻറെ ബ്ലൗസിൻ്റെ ലൈസ് പൊട്ടി. ഒരു ചുവടു പോലും വെക്കുന്നതിനു മുൻപേ ഇങ്ങനെ സംഭവിച്ചു എന്നതാണ് വസ്തുത. ഇതോടെ താരം ക്ഷുഭിത ആവുകയും ചെയ്തു. ഇതെല്ലാം വീഡിയോയിൽ കൃത്യമായി പതിയുകയും ചെയ്തു. ശേഷമായിരുന്നു വീഡിയോ സമൂഹമാധ്യമങ്ങളിൽ ആരോ പങ്കുവെച്ചത്. ഉടൻതന്നെ വീഡിയോ വൈറൽ ആയി മാറുകയും ചെയ്തു.
ഞാനൊരു ചുവടു വെക്കുന്നതിനു മുൻപു തന്നെ ലേസ് പൊട്ടി. ഇനി സേഫ്റ്റി പിൻ കുത്തി കളിക്കേണ്ടി വരില്ലേ. അതിൻറെ ബുദ്ധിമുട്ട് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ. പക്ഷേ ഇങ്ങനെയൊക്കെ സംഭവിച്ചാലും കുറ്റം ഞങ്ങൾ ആർട്ടിസ്റ്റുകൾക്കാണ്. ഇതായിരുന്നു പിന്നീട് നടി പറഞ്ഞത്. ഇതോടെ ആദ്യം നടിയെ പരിഹസിച്ചവർ എല്ലാം അവരെ പിന്തുണച്ചു. വീഡിയോയുടെ താഴെ വരുന്ന കമൻറുകൾ എല്ലാം നടിയെ പിന്തുണച്ചു കൊണ്ടാണ്.
നിങ്ങൾ നോക്കൂ ഒരു യൂണിറ്റ് മുഴുവൻ എനിക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ്. ഇതൊക്കെ കാണുമ്പോൾ പോലും ആളുകൾ പറയും ഞങ്ങൾ താരങ്ങളാണ് എപ്പോഴും വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന്. ഇത് ഞങ്ങൾ ആർട്ടിസ്റ്റുകളുടെ ട്രാജഡി ആണ്. ബ്ലൗസ് ശരിയാക്കുന്നവരോടായി താരം പറയുകയുണ്ടായി. നടിയുടെ വാക്കുകൾ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ധാരാളം ആളുകൾ ആണ് നടിയുടെ വാക്കുകൾ ഏറ്റെടുത്തത്.