Film News

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയില്‍ നായികയായി എത്തുന്നു

ഒരു കാലത്ത് മലയാള ചിത്രത്തില്‍ തിളങ്ങി നിന്ന നടിയാണ് ഭാവന. വിവാഹ ശേഷമാണ് താരം മറ്റു ഭാഷകളിലേക്ക് പോയത്. ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്തയാണ് പുറത്തുവന്നത്. ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. 2017ല്‍ പുറത്തിറങ്ങിയ ‘ആദം ജോണ്‍’ എന്ന സിനിമയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് താരത്തിന്റെ തിരിച്ചുവരവ്.

- Advertisement -

സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ആഷിഖ് അബു റിപ്പോര്‍ട്ടര്‍ ടിവിയോട് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. അത് സ്ഥിരീകരിക്കുന്ന രീതിയിലാണ് ഭാവന ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖതില്‍ പ്രതികരിച്ചിരിക്കുന്നത്.


‘സുഹൃത്തുക്കള്‍ തമ്മില്‍ കൂടെക്കൂടെയുള്ള ചില സിനിമാ ആലോചനകളില്‍ ഭാവന കടന്നുവന്നിരുന്നു. അതെല്ലാം ഭാവനയെ അറിയിച്ചിട്ടുമുണ്ടായിരുന്നു. ഉടന്‍ തന്നെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തും. അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവും. ഒരു കഥ അവര്‍ കേട്ടിട്ടുണ്ട്, അത് അവര്‍ക്കിഷ്ടപ്പെട്ടിട്ടുണ്ട്’, ആഷിഖ് അബു പറഞ്ഞതിങ്ങനെയാണ്.

2018 ജനുവരി 22ന് ആയിരുന്നു താരത്തിന്റെ വിവാഹം. അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇവര്‍ വിവാഹിതരായത്. പിന്നീട് അഭിനയത്തില്‍ നിന്നും ഒരു ചെറിയ ബ്രേക്കെടുക്കുകയായിരുന്നു താരം. സിനിമയിലേക്ക് തിരിച്ച് വന്നെങ്കിലും മലയാളസിനിമയില്‍ അഭിനയിച്ചിരുന്നില്ല ഭാവന. കന്നഡ ചിത്രത്തില്‍ നിരവധി അവസരം താരത്തിന് ലഭിച്ചു. മലയാളത്തിലേക്ക് തിരിച്ച് വരണം എന്ന് ആരാധകര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ഇപ്പോഴുള്ള താരത്തിന്റെ തിരിച്ച് വരവ് അറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലാണ്.

 

 

Anusha

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

10 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

10 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

11 hours ago