കുടുംബ വിളക്കില്‍ ഡോക്ടര്‍ അനന്യയായി എത്തിയതോടെയാണ് ആതിര മാധവിനെ മലയാളികള്‍ അറിഞ്ഞു തുടങ്ങിയത്. പെട്ടെന്ന് തന്നെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം നേടാന്‍ ആതിരക്ക് സാധിച്ചു. പകരക്കാരിയായി ആണ് ആതിര കുടുംബവിളക്കിലേക്ക് എത്തുന്നത്, ഇപ്പോള്‍ അമ്മയാവാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ഈ നടി. അതിനാല്‍ പരമ്പരയില്‍ നിന്നടക്കം മാറിയിരിക്കുകയാണ് ആതിര.
തന്റെ ഗര്‍ഭകാലം ശരിക്കും ആഘോഷിക്കുകയാണ് ആതിര. നിറവയറുമായി നില്ക്കുന്ന നിരവധി ഫോട്ടോകള്‍ ആതിര സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇതിനു താഴെ എല്ലാം സ്നേഹം അറിയിച്ച് ആരാധകരും എത്താറുണ്ട്. താരം പങ്കുവെക്കുന്ന വീഡിയോയ്ക്കും കാഴ്ചക്കാര്‍ ഏറെയാണ്.
ഇപ്പോഴിതാ നിറ വയറുമായി നിന്ന് ഡാന്‍സ് കളിക്കുന്ന വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് നടി. ഈ ഡാന്‍സ് കണ്ട് തന്നെ ആരും തെറി വിളിക്കേണ്ട, ഇതിന് ഉത്തരവാതി തന്റെ ഭര്‍ത്താവ് ആണ് എന്ന് പറഞ്ഞു കൊണ്ടാണ് ആതിര വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.
View this post on Instagram
ഇപ്പോള്‍ വൈറലായിക്കൊണ്ടിരിയ്ക്കുന്ന മിത്തി മിത്തി എന്ന റീലിന് ആണ് ആതിര ചുവട് വച്ചിരിയ്ക്കുന്നത്. അതുകൊണ്ടാണ് വിജയ് ഫാന്സിനോട്, തന്നെ തെറി വിളിക്കേണ്ടതില്ല ഭര്‍ത്താവ് കാരണമാണ് ഈ പാട്ടിന് തന്നെ ചുവട് വച്ചത് എന്ന് ആതിര പറയുന്നു. അതേസമയം മഞ്ഞ നിറത്തിലുള്ള ടോപ്പ് ധരിച്ച് സുന്ദരിക്കുട്ടിയായാണ് താരം വീഡിയോയില്‍ എത്തിയത്.