കുങ്കുമപ്പൂവ് എന്ന പരമ്പരയില്‍ അഭിനയിച്ചതോടെയാണ് നടി ആശാ ശരത് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഇതിന് പിന്നാലെ താരത്തിന് സിനിമയിലേക്ക് അവസരം ലഭിച്ചു. മോഹന്‍ലാലിനൊപ്പം ദൃശ്യം സിനിമയില്‍ അഭിനയിച്ചതോടെയാണ് ആശയെ കൂടുതല്‍ പേര് അറിഞ്ഞു തുടങ്ങിയത്.
ജയരാജ് സംവിധാനം ചെയ്യുന്ന മെഹ്ഫില്‍ ആണ് ആശയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയ ആശയുടെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത്തവണയും സാരിയിലാണ് ആശ എത്തിയത്. ഇതിന് മാച്ച് ആവുന്ന കമ്മലും താരം ധരിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ആയിരുന്നു ആശയുടെ മകളുടെ വിവാഹനിശ്ചയം. താരങ്ങളടക്കം നിരവധി പേരാണ് ഉത്തരയുടെ വിവാഹനിശ്ചയ ചടങ്ങിനെത്തിയത്. ഉത്തരയും സിനിമയില്‍ അരങ്ങേറ്റം നടത്തിയിരുന്നു. മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തരയും അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്.
പെരുമ്പാവൂരില്‍ ജനിച്ചുവളര്‍ന്ന ആശ ഡാന്‍സിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത് . മികച്ച നര്‍ത്തകിയായി വരാണസിയില്‍ വെച്ച് ഇന്ത്യന്‍ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം ആശക്ക് നിരവധി അവസരം ലഭിച്ചു. ഇതിനിടെയാണ് താരം വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് പോവുകയായിരുന്നു താരം. പിന്നീട് അവിടെനിന്ന് റേഡിയോ ടെലിവിഷന്‍ എന്നിവയിലൂടെയെല്ലാം സിനിമയിലേക്ക് എത്തപ്പെട്ടത്.