ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ താരമാണ് അനുശ്രീ. ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഇത്. ഫഹദ് ഫാസിൽ ആയിരുന്നു ചിത്രത്തിൽ നായകൻ. ലാൽജോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ തൻറെ കഥാപാത്രത്തെ അനുശ്രീ മികച്ചതാക്കി. ഈ ചിത്രത്തിന് ശേഷം താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം.
ഇന്ന് മലയാളത്തിലെ മുൻനിര നടിമാരിലൊരാളാണ് അനുശ്രീ. മിക്ക സൂപ്പർതാരങ്ങളുടെ ഒപ്പവും താരം അഭിനയിച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് അനുശ്രീക്ക് ഉള്ളത്. ഒരു നടി എന്നതിനുപുറമേക്ക് നല്ലൊരു മോഡലും കൂടിയാണ് താരം. ലോക്ക് ഡൗൺ സമയത്ത് ഒരു പക്ഷേ ഏറ്റവും കൂടുതൽ ഫോട്ടോ ഷൂട്ട് ചെയ്ത നടി അനുശ്രീ ആയിരിക്കും. തൻറെ ചിത്രങ്ങളൊക്കെ അനുശ്രീ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
View this post on Instagram
സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമായ വ്യക്തി കൂടിയാണ് താരം. ഇപ്പോൾ താൻ കാത്തിരുന്ന ദിവസം വന്നെത്തിയ സന്തോഷത്തിലാണ് താരം. കോവിഡ് മൂലം അമ്പലത്തിലെ ഉത്സവങ്ങൾ ഒക്കെ ചടങ്ങുകൾ മാത്രമായി ഒതുങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ അതൊക്കെ വീണ്ടും സജീവമായി വരികയാണ്. ഇപ്പോളിതാ അമ്പലത്തിൽ എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. തങ്ങളുടെ ഉത്സവം. രണ്ടു വർഷത്തിനുശേഷം വീണ്ടും പഴയതുപോലെ.
ഒരുപാട് നാളായി നോക്കി നോക്കി ഇരുന്ന ദിവസം. ഒരുപാട് ഓർമ്മകൾ. തൻറെ നാട്. തൻറെ നാട്ടുകാർ. തൻറെ അമ്പലം….ഉത്സവം. ഇങ്ങനെയാണ് ചിത്രത്തിന് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സെറ്റ് സാരിയിൽ വളരെ മനോഹരിയായി അനുശ്രീയെ ചിത്രങ്ങളിൽ കാണുവാൻ സാധിക്കും.