വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറിനിന്ന നടി ആന്‍ അഗസ്റ്റിന് ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരികയാണ്. സുരാജ് വെഞ്ഞാറമൂടിനൊപ്പം ഓട്ടോറിക്ഷക്കാരന്റെ ഭാര്യയായിട്ടാണ് ആന്‍ എത്തുന്നത്. മികച്ച പിന്തുണ തന്നെയാണ് ആരാധകരില്‍ നിന്ന് താരത്തിന് ലഭിച്ചത്. എന്നാല്‍ ഹരികുമാര്‍ സാര്‍ തന്നെ വിളിച്ച് സിനിമയുടെ കഥ പറഞ്ഞപ്പോള്‍ ഈ കഥാപാത്രം താന്‍ ചെയ്താല്‍ മതിയോ എന്നായിരുന്നു ആദ്യത്തെ സംശയം എന്ന് നടി പറയുന്നു. പിന്നീട് സര് കോണ്‍ഫിഡന്റ് ആണെങ്കില്‍ ഞാന്‍ ചെയ്യാം എന്ന് പറയുകയായിരുന്നു.
കുറേക്കാലം സിനിമയില്‍ നിന്നും മാറി നിന്നതുകൊണ്ട് തുടക്കത്തില്‍ ചില ബുദ്ധിമുട്ടുണ്ടായിരുന്നു എന്നും താരം പറയുന്നു. ഷൂട്ടിന്റെ ആദ്യദിവസം തന്നെ കുറച്ച് പേടിയും ടെന്‍ഷന്‍ ഒക്കെ ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചത് ഓട്ടോ ഓടിക്കുന്ന കാര്യത്തിലായിരുന്നു. മാഹി പോലുള്ള ഒരു സ്ഥലത്ത് കൂടി ഓട്ടോ ഓടിച്ചു പോകുന്നത് കുറച്ച് റിസ്ക് ആയിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ അത് ശരിയായെന്ന് നടി പറഞ്ഞു.
ഷൂട്ടിംഗ് ലൊക്കേഷനായി തിരഞ്ഞെടുത്ത മാഹി തനിക്ക് വളരെ പരിചയമുള്ള തന്റെ നാടാണെന്ന് ആന്‍ പറയുന്നു.
എത്സമ എന്ന ആണ്കുട്ടിയില് സുരാജേട്ടനൊപ്പം അഭിനയിച്ചത് കൊണ്ട് അദ്ദേഹവുമായി നല്ലൊരു ബന്ധമുണ്ട് , അവിടെ മുതല്‍ അദ്ദേഹത്തെ പരിചയമുണ്ട്. കുറെ കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു തന്നു തന്നെ സംബന്ധിച്ച് അത് വലിയ സഹായമായി ആന്‍ പറഞ്ഞു. സിനിമ കണ്ടു കഴിയുമ്പോള്‍ എന്തിനാ തിരിച്ചുവന്നത് എന്ന് ആരും ചോദിക്കരുത് എന്ന് മാത്രമാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് താരം പറഞ്ഞു , മാത്രമല്ല അച്ഛന് പേരുദോഷം കേള്‍പ്പിക്കരുത് ഈ വരവില്‍ എന്നും താന്‍ ആഗ്രഹിക്കുന്നുവെന്ന് ആന്‍ പറയുന്നു.