ആദ്യ സിനിമയിലൂടെ തന്നെ ആന്‍ ആഗസ്റ്റ് എന്ന നടിയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മലയാളത്തില്‍ ആകെ കുറച്ചു ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ള എങ്കിലും ഈ നടിയെ ഓര്‍ക്കാന്‍ ആ കഥാപാത്രങ്ങള്‍ തന്നെ ധാരാളമായിരുന്നു. അച്ഛന് പിന്നാലെയാണ് ആനും സിനിമയിലേക്ക് എത്തുന്നത്. മലയാള ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട് നടന് അഗസ്റ്റിന് . ഇപ്പോള്‍ റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോള്‍ ആന്‍ പപ്പയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്.
വിജയ് ബാബുവുമായി അടുത്ത സൗഹൃദമുണ്ട് തനിക്കെന്ന് ആന്‍ പറഞ്ഞിരുന്നു.
ആനിന്റെ അച്ഛനെ ഞാന്‍ കണ്ടിട്ടില്ല. ബെസ്റ്റ് ഫ്രണ്ടായതിനാല്‍ എപ്പോഴും എന്നോട് അച്ഛനെക്കുറിച്ച് പറയാറുണ്ടെന്ന്. ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട് എന്നായിരുന്നു വിജയ് ബാബു പറഞ്ഞത്.
ആംബുലന്‍സില്‍ വരുന്ന സമയത്തെ കഥയെക്കുറിച്ചും ആന്‍ പറഞ്ഞിരുന്നു. അച്ഛന് നല്ല ഭക്ഷണപ്രിയനാണ്, എല്ലാവരേയും വിളിച്ച് സല്‍ക്കരിക്കാനൊക്കെ ഇഷ്ടമാണ്. വയ്യാണ്ടായപ്പോഴും അതിന് കുറവില്ലായിരുന്നു.
അച്ഛന്റെ ലാസ്റ്റ് ഡേയ്സില്‍ കോഴിക്കോടുനിന്നും കൊച്ചി അമൃതയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുറ്റിപ്പുറമൊക്കെ എത്തിയപ്പോള്‍ അച്ഛന് നിര്‍ത്താന്‍ പറഞ്ഞു. ചെറിയൊരു കടയുണ്ടായിരുന്നു അവിടെ. എന്തിനാണ് നിര്‍ത്താന്‍ പറഞ്ഞത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു. എനിക്ക് ഇവിടെ നിന്ന് അപ്പവും സ്റ്റ്യൂവും കഴിക്കാനാണെന്നായിരുന്നു അച്ഛന് പറഞ്ഞത്. അച്ഛന് ഇങ്ങനെയുള്ള കടകള്‍ എല്ലാം അറിയാമെന്നും താരം പറഞ്ഞു.
അതേസമയം കന്നഡ സിനിമയിലൂടെ നിര്‍മ്മാണ രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി ആന്‍ അഗസ്റ്റിന്. മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിലൂടെയാണ് ആന്‍ അഗസ്റ്റിന് നിര്‍മ്മാണ രംഗത്തേക്ക് കടന്നത്. ആന്‍ അഗസ്റ്റിന്റെ മിറാമര്‍ ഫിലിംസും കൂടി കൈകോര്‍ത്താണ് സാന്‍ഡല്‍വുഡിലേക്ക് കാല്‍വെക്കുന്നത്. തന്റെ ആദ്യ നിര്‍മ്മാണ സംരംഭമായ ‘അബ്ബാബ്ബാ’യുടെ പോസ്റ്റര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആന്‍ അഗസ്റ്റിന് പങ്കുവെച്ചിരുന്നു.