ലാല്‍ ജോസ് ചിത്രം എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ ശ്രദ്ധേയമായ നടി ആന്‍ അഗസ്റ്റിനും ഭര്‍ത്താവ് ഛായാഗ്രാഹകനായ ജോമോന് ടി ജോണും വിവാഹമോചിതരാവുന്നു. വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജോമോന് ടി ജോണ്‍ ആണ് സമര്‍പ്പിച്ചത്. ചേര്‍ത്തല കുടുംബ കോടതിയില്‍ നല്കിയി ഹര്‍ജി പരിഗണിച്ച കോടതി ഫെബ്രുവരി 9 നു ഹാജരാകുന്നതിന് ആന്‍ അഗസ്റ്റിന് നോട്ടീസ് അയച്ചിട്ടുണ്ട്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2014 ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ ഇവര്‍ അകന്ന് കഴിയാന്‍ തുടങ്ങിയിട്ടും നാളുകള്‍ ഏറെയായി. മലയാള നടന് അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്. ജോമോന് ടി ജോണ്‍ മലയാള സിനിമയിലെ മികച്ച ക്യാമറാമാന് മാരില്‍ ഒരാളാണ്.
2010ല്‍ ലാണ് ആന്‍ അഗസ്റ്റിന് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തന്റെ ആദ്യ സിനിമയിലെ തന്നെ എല്‍സമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. 2013-ല്‍ ആര്‍ട്ടിസ്റ്റ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ആന്‍ അഗസ്റ്റിന് ലഭിച്ചു.
2011ല്‍ ചാപ്പാകുരിശ് സിനിമയിലൂടെയാണ് ജോമോന് ടി ജോണ്‍ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാനും ജോമോനിനു കഴിഞ്ഞു. തിര, എബിസിഡി, ബ്യൂട്ടിഫുള്‍, തട്ടത്തിന്മറയത്ത്, പോപ്പിന്‍സ്, അയാളും ഞാനും തമ്മില്‍ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു ജോമോന്. ഇപ്പോള്‍ ഇരുവരും വേര്‍പിരിയുന്നു എന്ന വാര്‍ത്ത ആരാധകരെയും സംങ്കടത്തിലാക്കിയിരിക്കുകയാണ്.