Film News

കുടുംബവിളക്കിലെ നൂബിനുമായി പ്രണയത്തിലാണോ? ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ മനസ്സുതുറന്ന് അമൃത നായര്‍

നടി മീരാ വാസുദേവ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുടുംബവിളക്ക് എന്ന സീരിയല്‍ മലയാളത്തില്‍ വലിയ വിജയമായി പ്രദര്‍ശനം തുടരുന്ന സീരിയലുകളിലൊന്നാണ്. കുടുംബകഥ പറയുന്ന സീരിയലിലെ താരങ്ങളെലെല്ലാം ഇന്ന് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സീരിയലില്‍ മീര വാസുദേവ് അവതരിപ്പിക്കുന്ന കഥാപാത്രമായ സുമിത്രയുടെ മകളായി എത്തുന്നത് നടി അമൃത നായരാണ്. പരമ്പരയില്‍ ശീതള്‍ എന്ന കഥാപാത്രത്തെയാണ് അമൃത നായര്‍ ചെയ്യുന്നത്.

- Advertisement -

സമൂഹമാധ്യമങ്ങളില്‍ സജീവമായ അമൃത തന്റെ വിശേഷങ്ങളും ഫോട്ടോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇതെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അടുത്തിടെ കുടുംബവിളക്ക് പരമ്പരയിലെ തന്നെ പ്രധാന വേഷം ചെയ്യുന്ന നൂബിനൊപ്പമുള്ള അമൃതയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

പരമ്പരയില്‍ സുമിത്രയുടെ മകനായ പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നൂബിന്‍ അവതരിപ്പിക്കുന്നത്. അമൃതയും നൂബിനും തമ്മിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പല ചോദ്യങ്ങളും ഉയര്‍ന്നിരുന്നു.

അതില്‍ ആരാധകര്‍ കൂടുതലും ഉന്നയിച്ച ചോദ്യം ഇരുവരും പ്രണയത്തിലാണോ? എന്നായിരുന്നു. എന്നാല്‍ ഇതിനെല്ലാം മറുപടി നല്‍കിക്കൊണ്ട് പിന്നാലെ അമൃത തന്നെ രംഗത്തെത്തി. ഫോട്ടോ കണ്ട് എല്ലാവരും തെറ്റുദ്ധരിച്ചതാണെന്നും തങ്ങള്‍ തമ്മില്‍ അത്തരത്തില്‍ ഒരു ബന്ധമില്ലെന്നും നൂബിന്‍ തനിക്ക് സഹോദരനെ പോലെയാണെന്നും അമൃത പറയുന്നു.

ഒരു ഓണ്‍ലൈന്‍മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് അമൃത ഇക്കാര്യം പറഞ്ഞത്. കുടുംബവിളക്ക് സീരിയലിനെക്കുറിച്ചും അമൃത മനസ്സുതുറന്നു. തങ്ങളുടെത് ഒരു അടിപൊളി ഫാമിലിയാണെന്നും സീരിയലിലെ എല്ലാവരും തമ്മില്‍ നല്ല സപ്പോര്‍ട്ടാണെന്നും അമൃത കൂട്ടിച്ചേര്‍ത്തു.

കുടുംബവിളക്കല്ലാതെ മറ്റൊരു പരിപാടിയും താന്‍ ഇപ്പോള്‍ ഏറ്റെടുത്തിട്ടില്ലെന്നും സിനിമയില്‍ എത്തുക തന്നെയാണ് ലക്ഷ്യമെന്നും അമൃത പറയുന്നു. അഭിനയിക്കാനാണെങ്കിലും മറ്റ് എന്ത് തന്നെ ചെയ്യാനാണെങ്കിലും ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് തരുന്നത് തന്റെ അമ്മയാണെന്നും അമ്മൂമ്മയും അനുജനുമായിട്ടാണ് ഏറ്റവും കമ്പനിയെന്നും അമൃത കൂട്ടിച്ചേര്‍ത്തു.

Abin Sunny

Recent Posts

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

7 mins ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

2 hours ago

രജനികാന്തിനെതിരെ തുറന്ന വിമർശനവുമായി ഇളയരാജ, പ്രതികരണവുമായി രജനികാന്ത് രംഗത്ത്

രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…

3 hours ago

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…

4 hours ago

ജാസ്മിനുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി ഗബ്രി, പുറത്തെത്തിയ ശേഷം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.…

4 hours ago