Film News

മക്കളേ ദേ ഒരു അത്ഭുതം..; ഗൂഗിളിന്റെ പുതിയ കണ്ടുപിടിത്തത്തില്‍ അമ്പരന്ന് സന്തോഷ് പണ്ഡിറ്റ്

നായകനായും സംവിധായകനായും ഗായകനുമായുമൊക്കെ എത്തി മലയാളികളെ ഞെട്ടിച്ച താരമാണ് സന്തോഷ് പണ്ഡിറ്റ്. മലയാളത്തില്‍ ഒത്തിരി സിനിമകള്‍ സന്തോഷ് പണ്ഡിറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃഷ്ണനും രാധയും എന്ന ആദ്യ ചിത്രം സമൂഹമാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

- Advertisement -

 

2011ലാണ് ചിത്രം പുറത്തിറങ്ങിയത്. മൂന്ന് തിയ്യേറ്ററുകളിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്. ആദ്യത്തെ ഒരാഴ്ച നിറഞ്ഞ സദസ്സോടെയാണ് സിനിമ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. ഇതിന് പിന്നാലെയാണ് സന്തോഷ് പണ്ഡിറ്റ് കേരളക്കരയ്ക്ക് സുപരിചിതനായി മാറിയത്.

 

തന്റെ കൃഷ്ണനും രാധയും എന്ന ആദ്യ ചിത്രത്തിന്റെ ഛായാഗ്രഹണം ഒഴികെ മറ്റെല്ലാ പ്രധാന കാര്യങ്ങളും ചെയ്തത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. എന്നാല്‍ ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പരിഹാസവും ട്രോളുകളും സന്തോഷ് പണ്ഡിറ്റ് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ആത്മധൈര്യം അദ്ദേഹത്തെ തളരാതെ മുന്നോട്ട് നയിച്ചു.

ഇന്ന് രാഷ്ട്രീയ നിരീക്ഷകനായും സാമൂഹികപ്രവര്‍ത്തകനായും സന്തോഷ് പണ്ഡിറ്റ് തിളങ്ങുകയാണ്. കഷ്ടത അനുഭവിക്കുന്ന നിരവധി പേര്‍ക്കാണ് അദ്ദേഹം സഹായവുമായി എത്തിയത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്.

തന്റെ വിശേഷങ്ങളെല്ലാം സന്തോഷ് പണ്ഡിറ്റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകള്‍ എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

ഗൂഗിളിന്റെ പുതിയ കണ്ടുപിടിത്തത്തെക്കുറിച്ചാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ബെസ്റ്റ് ആക്ടര്‍ ഇന്‍ ദ യൂണിവേഴ്‌സ് എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ തന്റെ പേരാണ് വരുന്നതെന്നും പലരും ഈ വിഷയം ശ്രദ്ധയില്‍ പെടുത്തി സ്‌ക്രീന്‍ ഷോട്ട് അയച്ചു തന്നിട്ടുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ശരിക്കും ഗൂഗിളിന്റെ കണ്ടുപിടിത്തത്തില്‍ അമ്പരന്നിരിക്കുകയാണ് താരം.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

മക്കളേ…
ദേ ..ഒരു അത്ഭുതം ..
”Best actor in the Universe’ എന്ന് നിങ്ങള്‍ google സെര്‍ച്ച് ചെയ്തു നോക്ക് . എന്റെ പേര് വരുന്നു .. പലരും ഈ വിഷയം ശ്രദ്ധയില്‍ പെടുത്തി screen shots അയച്ചു തന്നു ട്ടോ .. അപ്പോഴാണ് ഞാന്‍ വിശ്വസിച്ചത് .
എല്ലാവര്‍ക്കും നന്ദി .
(വാല്‍കഷ്ണം ..വയറു വേദനിക്കും വരെ തമാശകള്‍ ആസ്വദിച്ച് പൊട്ടിച്ചിരിക്കുക.??
ഡാന്‍സ് ചെയ്യാന്‍ അറിയില്ലെങ്കിലും ചെയ്യുക.????
ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ എയര്‍ പിടിക്കാതെ കൂളാവുക. കൂടെ ചിന്മുദ്രയും പിടിക്കുക .
കുട്ടികളെ പോലെ എല്ലാം ആസ്വാദിക്കുക അറിവ് നേടുക…

ഓര്‍ക്കുക മരണം ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമല്ല.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ച പോലെ, ജീവിക്കുന്നതാണു നഷ്ടം.??
സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമര്‍ശങ്ങള്‍ മതി ദീര്‍ഘകാലം തെറ്റി നടക്കാന്‍…..
”ഒരു പൊരി മതി എല്ലാം ഒടുങ്ങാന്‍ ,
ഒരു ചിരി മതി എല്ലാം ഒതുങ്ങാന്‍”)
Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..ചിലപ്പോള്‍ നിങ്ങളൂം, സമയം നല്ലതെങ്കില്‍ നിങ്ങളുടെ കുടുംബവും രക്ഷപ്പെടും)

 

Abin Sunny

Recent Posts

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

10 hours ago

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

11 hours ago

കേവലം 28 വയസ്സ്, മരണത്തിന് കീഴടങ്ങി സംഗീതസംവിധായകൻ പ്രവീൺകുമാർ, മരണകാരണം ഇതാണ്

സിനിമ സംഗീത മേഖലയിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു പ്രവീൺകുമാർ. തമിഴ് സിനിമ മേഖലയിൽ ആയിരുന്നു ഇദ്ദേഹം ആക്ടീവ് ആയി നിന്നിരുന്നത്.…

11 hours ago

പ്രണവ് മോഹൻലാൽ ഊട്ടി വിട്ടു, ഇപ്പോൾ ഈ നഗരത്തിലാണ് ഉള്ളത്; വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത് വല്ലതും ഇങ്ങേര് അറിയുന്നുണ്ടോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. ഭാര്യ കുറച്ച് സിനിമകളിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത് എങ്കിലും അതിൽ…

11 hours ago

അമ്പരപ്പിക്കുന്ന മേക്കോവർ നടത്തി നടി അമേയ മാത്യു, താരം എത്ര കിലോ ആണ് കുറച്ചത് എന്ന് കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമേയ മാത്യു. കരിക്കിന്റെ ഒരു എപ്പിസോഡിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ…

11 hours ago

സഹോദരൻ്റെ ഏറെ നാളായുള്ള ആഗ്രഹം സാധിച്ചു കൊടുത്തു സഹോദരി മഞ്ജു വാര്യർ, പെങ്ങമ്മാരായാൽ ഇങ്ങനെ വേണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇവരുടെ സഹോദരനാണ് മധുവാര്യർ. ഇപ്പോൾ സന്തോഷകരമായ ഒരു വാർത്തയാണ് ഇദ്ദേഹം…

12 hours ago