ചിലര്‍ ഒരു കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ വലിയ സ്ഥാനമാണ് നേടുക, സീരിയല്‍ താരങ്ങളും ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ്. അത്തരത്തിലുള്ള നിരവധി സെലിബ്രിറ്റികളെ നമുക്ക് അറിയാം. പറഞ്ഞുവരുന്നത് നമ്മുടെയെല്ലാം പ്രിയങ്കരി അമൃത നായര്‍ എന്ന നടിയെ കുറിച്ചാണ്. കുടുംബ വിളക്ക് എന്ന പരമ്പരയില്‍ അഭിനയിച്ചതോടെയാണ് ഈ നടി ശ്രദ്ധ നേടിയത്. ശീതളായി എത്തിയതോടെ അമൃതയ്ക്ക് ആരാധകരും ഏറെയായി. എന്നാല്‍ അപ്രതീക്ഷിതമായി ഈ പരമ്പരയില്‍ നിന്ന് പിന്മാറുകയായിരുന്നു നടി. ശേഷം മറ്റു ഷോകളിലും സജീവമായി. കുടുംബ വിളക്കില്‍ നിന്ന് പിന്മാറിയെങ്കിലും അമൃതയോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും വന്നിട്ടില്ല.
സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചിട്ടുണ്ട് അമൃത. ഇതിലൂടെ തന്നെ വിശേഷങ്ങള്‍ പങ്കുവെച്ച് നടി എത്താറുണ്ട്. ഇപ്പോഴിതാ തന്റെ ജന്മദിനത്തില് ആറ്റുകാല്‍ ക്ഷേത്രത്തില്‍ എത്തിയിരിക്കുകയാണ് അമൃത. ഇവിടെനിന്ന് പകര്‍ത്തിയ നിരവധി ഫോട്ടോ ഷെയര്‍ ചെയ്തു താരം. ഈ പിറന്നാള്‍ ഇങ്ങനെ ആകട്ടെ എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ അമൃത കുറിച്ചിരിക്കുന്നത്. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായാണ് താരം എത്തിയത്.
ഇതോടെ താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. ഈ അടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നടത്തിയതിന്റെ ഫോട്ടോ അമൃത പങ്കുവെച്ചിരുന്നു, അങ്ങനെ തന്റെ ജീവിതത്തിലെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങള്‍ ആരാധകരെ അറിയിക്കാറുണ്ട് അമൃത. അമ്മയ്ക്കൊപ്പമുള്ള നിരവധി ഫോട്ടോയും റീല്‍സുമെല്ലാം താരം പങ്കിട്ടിരുന്നു.
ഇനി തന്റെ ലക്ഷ്യം സിനിമയാണെന്ന് അമൃത പറഞ്ഞിരുന്നു. നായിക വേഷം ഒന്നും കിട്ടിയില്ലെങ്കിലും നായകന്റെ സഹോദരി വേഷം എല്ലാം തനിക്ക് ഓക്കെ ആണെന്ന് താരം പറഞ്ഞരുന്നു. എന്തായാലും അമൃത സിനിമയില്‍ എത്താന്‍ വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അശ്വതി. സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പ്രസ്സില്ല ജെറിൻ എന്നാണ് ഇവരുടെ യഥാർത്ഥ…
ബോളിവുഡ് ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഇറങ്ങുന്ന സിനിമകൾ എല്ലാം തന്നെ നിരനിരയായി പൊട്ടുകയാണ്. അതിനിടയിലാണ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആതിര മാധവ്. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ് ദേവരകൊണ്ട. തെലുങ്ക് താരമാണ് ഇദ്ദേഹം എങ്കിലും കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ്…
ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പവി കെയർടേക്കർ. ഏറെക്കാലത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിൻസി അലോഷ്യസ്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിമാരിൽ ഒരാളാണ് ഇവർ.…