സീരിയല്‍ കാണുന്നവര്‍ നിരവധിയാണ്. ചില പരമ്പരയും അതിലെ കഥാപാത്രത്തെയെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. പറഞ്ഞുവരുന്നത് മലയാളികളുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗത്തെ കുറിച്ചാണ്. ആരാധകര്‍ ഏറെയാണ് ഈ സീരിയലിന്. നിരവധി സിനിമ സീരിയല്‍ താരങ്ങള്‍ ഒന്നിക്കുമ്പോള്‍ ഈ പരമ്പര അതിഗംഭീരം ആവുകയാണ് . തമിഴ് താരങ്ങളും ഇതില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മൗനരാഗം എന്ന മലയാള പരമ്പരയുടെ ഹൈലൈറ്റ് തന്നെ കല്യാണിയും കിരണും ആണ്. മിണ്ടാപ്രാണിയായി പ്രേക്ഷകരിലേക്ക് എത്തിയ കല്യാണി എന്ന കഥാപാത്രത്തെ നിമിഷനേരംകൊണ്ട് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അവള്‍ക്ക് താങ്ങും തണലുമായി എത്തുകയായിരുന്നു കിരണ്‍. ഇവരുടെ പ്രണയരംഗങ്ങള്‍ എല്ലാം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആണ് കല്യാണിയും കിരണും ഒന്നിച്ചത്.
നസീഫിന് ഒപ്പമള്ള ഏതാനും ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവച്ചിരിയ്ക്കുന്നത്. അതിനൊപ്പം കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷനാണ്, ഇരുവരുടെയും സൗഹൃദം എത്രത്തോളം വലുതാണ് എന്ന് കാണിയ്ക്കുന്നത്.
View this post on Instagram
‘മറ്റുള്ളവരെക്കാള്‍ എല്ലാം നമ്മളെ മനസ്സിലാക്കുന്ന ഒരു പെണ്‍സുഹൃത്ത് ഉണ്ടെങ്കില്‍, ഒരു ആണ് ശരിയ്ക്കും ഭാഗ്യവാനാണ്. നലീഫ് കേട്ടോ ടാ, എന്നെ കിട്ടാന്‍ നീ എന്തോ നല്ല കാര്യം ചെയ്തിരിയ്ക്കണം’ എന്നാണ് ഐശ്വര്യ ക്യാപ്ഷനായി നല്കിയിരിയ്ക്കുന്നത്. ഒപ്പം കുറേ ഏറെ നല്ല ചിത്രങ്ങളും പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.