മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ഐശ്വര്യ റംസായി. താരം പങ്കുവെച്ച പുതിയ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പട്ടുപാവാടയും ബ്ലൗസും ധരിച്ചുള്ള കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇതിൽ ഒന്ന്. പരമ്പരാഗത വേഷത്തിൽ ഐശ്വര്യ അതീവ സുന്ദരിയാണ് എന്നത് ശ്രദ്ധേയം. പച്ച കലർന്ന നീല നിറത്തിലുള്ള പാവാടയും റെഡ് റോസ് നിറത്തിലുള്ള ബ്ലൗസും ആണ് താരം ഇതിൽ ധരിച്ചിരിക്കുന്നത്.
ദേവാൻഷി ഡിസൈനർ ബുട്ടീക്കിന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിലാണ് താരം ഈ രീതിയിൽ എത്തിയിരിക്കുന്നത്. മൗനരാഗം എന്ന പരമ്പരയിലൂടെയാണ് ഐശ്വര്യ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. വളരെ പെട്ടെന്ന് തന്നെ കുടുംബ പ്രേക്ഷകർക്കിടയിൽ സ്വന്തമായി ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കുവാൻ താരത്തിന് കഴിഞ്ഞു. പരമ്പരയിൽ നായിക കഥാപാത്രമായ കല്യാണി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ആരാധകരാണ് താരത്തെ പിന്തുടരുന്നത്. ഇടയ്ക്കൊക്കെ റിയൽസ് വീഡിയോയും താരം പങ്കുവെക്കാറുണ്ട്. പ്രദീപ് പണിക്കർ എഴുതി മനു സുധാകരൻ സംവിധാനം ചെയ്യുന്ന പരമ്പരയാണ് ഇത്. പരമ്പര സൂപ്പർ ഹിറ്റ് ആയിരുന്നു.
View this post on Instagram
ഫോട്ടോഷൂട്ട് ചിത്രത്തിന് പുറമേ പുതിയ ഒരു റീലുമായി താരം എത്തിയിട്ടുണ്ട്. ഇതിൽ വളരെ രസകരമായി നൃത്തച്ചുവടുകൾ വയ്ക്കുന്ന കല്യാണിയെ നമുക്ക് കാണുവാൻ കഴിയും. ഇതിൽ മുഖഭാവങ്ങളും നൃത്ത ചുവടുകളും വളരെ നന്നായിട്ടുണ്ട് എന്നാണ് കമന്റുകൾ വരുന്നത്.
View this post on Instagram