മലയാളത്തിലെ പ്രശസ്ത സംവിധായകൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹാവീര്യർ. ഒരു ഫാന്റസി ഫിക്ഷൻ ചിത്രമാണ് ഇത് എന്നാണ് സൂചന. നിവിൻ പോളി, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞദിവസം സിനിമയുടെ ട്രെയിലർ പുറത്തിറങ്ങുകയും ചെയ്തു. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിന് ഇടയിൽ നടന്ന ചില പ്രസക്തമായ കാര്യങ്ങൾ പറയുകയാണ് ഇവർ. ചിത്രത്തിൽ വിഗ് വെച്ചുള്ള അഭിനയം ഭയങ്കര ബുദ്ധിമുട്ടായിരുന്നു എന്ന് നിവിൻപോളി പറയുന്നു.
നല്ല ഭാരമുള്ള വിഗ് ആയിരുന്നു അത്. അതുവേണം എന്ന് എബ്രിഡ് ഷൈൻ ചേട്ടന് നിർബന്ധമുണ്ടായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ ഇത് തലയിൽ വച്ചിരിക്കണം. എന്നാൽ എപ്പോഴും വെച്ചിരിക്കുവാനും പറ്റില്ല. ഒരു തവണ എടുത്തു കഴിഞ്ഞാൽ തിരിച്ചുവയ്ക്കാൻ നല്ല ബുദ്ധിമുട്ടാണ്. പല ലെയറുകൾ ഉള്ള കോസ്റ്റും ആയിരുന്നു.
എന്നാലും വളരെ രസകരമായിട്ടാണ് ഷൂട്ട് പൂർത്തിയാക്കിയത് എന്ന് നിവിൻ പറയുന്നു. ബിഗ് വെച്ചുള്ള നിവിന്റെ ബുദ്ധിമുട്ട് നേരിട്ട് കണ്ടു എന്ന് ആസിഫ് അലിയും വെളിപ്പെടുത്തി. മുടി കാരണം കാരവൻ മാറ്റേണ്ട അവസ്ഥ വന്നു എന്ന് ഇദ്ദേഹം പറയുന്നു. ആദ്യത്തെ കാരവൻ മാറ്റി കുറച്ചുകൂടി പൊക്കമുള്ള കാരവൻ കൊണ്ടുവന്നു. ഷൈൻ ചേട്ടൻ തന്നോട് കഥ പറഞ്ഞപ്പോൾ മന്ത്രിയാണ് ഈ കഥാപാത്രം എന്ന് സൂചിപ്പിച്ചിരുന്നു.
അതിന്റെ ട്രയൽ കണ്ടപ്പോൾ ആണ് കഥാപാത്രം ചെയ്യുവാനുള്ള ആത്മവിശ്വാസം ലഭിച്ചത്. ഗെറ്റപ്പിൽ തന്നെ പകുതി ക്യാരക്ടർ ഒക്കെ ആയിരുന്നു. തന്റെ പ്രധാന ഭാഗങ്ങൾ എല്ലാം വരുന്നത് ലാൽ സാറിൻറെ കൂടെയാണ്. ഒരു രാജാവിൻറെ വലിപ്പത്തിൽ കൂടിയാണ് അദ്ദേഹം നിൽക്കുന്നത്. അതൊരു വെല്ലുവിളിയായിരുന്നു എന്ന് ആസിഫ് അലി പറയുന്നു. താൻ ചെയ്തതിൽ വെച്ച് ഏറ്റവും സൗന്ദര്യം കൂടിയതും ബജറ്റ് കൂടിയതും ആയ ചിത്രമാണ് ഇത് എന്ന് സംവിധായകൻ എബ്രിഡ്ജ് ഷൈനും പറയുന്നു.