ആഴ്ചകൾക്കു മുൻപാണ് സുരേഷ് ഗോപി നായകനായി പാപ്പൻ എന്ന ചിത്രം തീയറ്ററിൽ പ്രദർശനത്തിന് എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം തീയറ്ററുകളിൽ നിന്നും സ്വന്തമാക്കിയത്. ചിത്രം 30 കോടി കളക്ഷൻ പിന്നിട്ടതായി ദിവസങ്ങൾക്കു മുൻപ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഷമി തിലകനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഇരുട്ടന്‍ ചാക്കോ എന്ന കഥാപാത്രത്തെയാണ് ഷമ്മി ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ സുരേഷ് ഗോപിയോടൊപ്പം ഉള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഷമ്മി. ഇത്തവണയും പൊറോട്ടക്കും ബീഫിനും പകരം പോപ്കോൺ വാങ്ങിത്തന്നു എന്ന് താരം പറയുന്നു. ഷമ്മി തിലകൻ കുറിച്ച കുറിപ്പ് ഇങ്ങനെയാണ്.
ചാലക്കുടിയിൽ”പാപ്പൻ” കളിക്കുന്ന D’cinemas സന്ദർശിച്ച ‘എബ്രഹാം മാത്യു മാത്തൻ’ സാറിനെ പോയി കണ്ടിരുന്നു. ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോൺ വാങ്ങിത്തന്നു.
യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ ഒപ്പം നിർത്തി ഒരു ഫോട്ടോ എടുത്തോട്ടേ എന്ന് ചോദിച്ചു. അതുകഴിഞ്ഞ് ഒന്നുകൂടി ചോദിച്ചു.. “കത്തി കിട്ടിയോ സാറേ”..? അതിന് അദ്ദേഹം പറഞ്ഞത്..; “അന്വേഷണത്തിലാണ്”..! “കിട്ടിയാലുടൻ ഞാൻ വന്നിരിക്കും”..! “പൊക്കിയെടുത്ത് അകത്തിടുകേം ചെയ്യും”..!
കർത്താവേ..;
ഈ സാറെന്നെക്കൊണ്ട് ഇനിയും പാടിക്കുമോ..? കുയില പുടിച്ച് കൂട്ടിൽ അടച്ച്..; കൂവ സൊല്ലുഗിറ ഉലകം..! മയില പുടിച്ച് കാല ഒടച്ച്..; ആട സൊല്ലുഗിറ ഉലകം..! എന്തായാലും, കത്തി കിട്ടിയാൽ പറ സാറേ ഞാൻ അങ്ങ് വന്നേക്കാം..!