മലയാളികളുടെ പ്രിയ തമിഴ് നടന്മാരിൽ ഒരാളാണ് വിജയസേതുപതി. താരം നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് മാമനിതൻ. ഈ കഴിഞ്ഞ ദിവസം ചിത്രത്തിൻ്റേ പ്രചാരണത്തിനായി താരം കൊച്ചിയിലെത്തിയിരുന്നു. സ്വന്തം നാട്ടുകാരെ കാണുന്നതുപോലെയാണ് കേരളത്തിൽ വരുമ്പോൾ ഒക്കെ തോന്നുന്നത് എന്ന് വിജയസേതുപതി പറയുന്നു. താൻ മൂന്നു ദിവസമാണ് കെപിഎസി ലളിതയ്കൊപ്പം ജോലി ചെയ്തത്.
പക്ഷേ തനിക്ക് അമ്മയെ പോലെ ആയിരുന്നു അവർ ആ ദിവസങ്ങൾ ഒക്കെ. നല്ല ചിത്രങ്ങളെ ഭാഷാഭേദം ഇല്ലാതെ സ്വീകരിക്കുന്നവരാണ് മലയാളികൾ. വിക്രം എന്ന ചിത്രം ഏറ്റെടുത്തത് പോലെതന്നെ മാമനിതൻ എന്ന ചിത്രവും സ്വീകരിക്കുമെന്ന് താൻ കരുതുന്നു. താരം പറഞ്ഞു. ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഇത്.
വിജയ് സേതുപതി ക്കൊപ്പം ഗായത്രിയും ചിത്രത്തിൽ ഒരുമിക്കുന്നു. ഇരുവരും ഒരുമിക്കുന്ന എട്ടാമത്തെ ചിത്രമാണ് ഇത്. ഒരു ഫീൽ ഗുഡ് മൂവി ആണ് പ്രേക്ഷകർ ഇതിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഇളയരാജയും യുവാൻ ശങ്കർ രാജയും ഒരുമിച്ച് സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
വിജയസേതുപതി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത്. താരം പ്രധാനവേഷത്തിലെത്തിയ വിക്രം എന്ന ചിത്രം മികച്ച കളക്ഷനാണ് കേരളത്തിൽ നിന്നും നേടുന്നത്. ഇതിനകം തന്നെ പല റെക്കോർഡുകളും ചിത്രം തിരുത്തി കുറിച്ചിരുന്നു. കമൽഹാസനാണ് ചിത്രത്തിൽ നായകൻ.