പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടന് ബാല. ഒരു മലയാള നടന് അല്ലെങ്കില്‍ പോലും മലയാള സിനിമയില്‍ ഈ താരം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എല്ലാം ശ്രദ്ധ നേടിയിരുന്നു. ഈ അടുത്ത് ബാലയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ താരത്തിന്റെ വ്യക്തി ജീവിതത്തെ മാറ്റി നിര്‍ത്തി നോക്കിയാല്‍ നല്ലൊരു മനുഷ്യന് തന്നെയാണ് ബാല.
നടന് ഉണ്ണി മുകുന്ദന് നായകനായ ഏറ്റവു പുതിയ ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ചിത്രത്തിലെ ബാലയുടെ കഥാപാത്രവും ശ്രദ്ധനേടി. ഇപ്പോള്‍ ഉണ്ണി മുകുന്ദന് ബാലയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്.
കഥയുടെ തുടക്കത്തില്‍ ഒന്നും ബാല ഈ സിനിമയുടെ ഭാഗമായിരുന്നില്ല. പിന്നീട് ഓരോ ഘട്ടം കഴിയുമ്പോഴും പല കഥാപാത്രങ്ങളും വന്നു. അങ്ങനെ ഒരിക്കല്‍, എനിക്ക് തോന്നി ബാല ഇന്ന കഥാപാത്രം ചെയ്താല്‍ നന്നാവും എന്ന്. സംവിധായകന് അനൂപിനോട് പറഞ്ഞപ്പോള്‍ ആദ്യം അദ്ദേഹത്തിന് താത്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ബാല ചെയ്തു തുടങ്ങിയപ്പോള്‍ അനൂപ് തന്നെ പറഞ്ഞു ബെസ്റ്റ് കാസ്റ്റിങ് എന്ന്.
ബാല വളരെ നല്ല ഒരു നടനാണ്. അയാളുടെ വ്യക്തി ജീവിതത്തില്‍ എന്ത് സംഭവിയ്ക്കുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരു വിഷയമേ അല്ല. ഷഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തില്‍ ബാല വളരെ നന്നായി അഭിനയിച്ചു. എന്നെക്കാള്‍ നന്നായി ചെയ്തോ എന്ന് ചോദിച്ചാലും എനിക്ക് നോ പറയാന്‍ പറ്റില്ല. അത്രയും മികച്ച കലാകാരനാണ്. പുതിയ മുഖം എന്ന സിനിമയില്‍ അത് കണ്ടതാണല്ലോ, ബാലയെ പോലെ ഒരു മികച്ച വില്ലന്‍ ഉള്ളത് കൊണ്ടാണ് പൃഥ്വിരാജ് എന്ന ഹീറോയ്ക്ക് അത്രയും സ്ട്രോങ് ആയി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞത് ഉണ്ണി മുകുന്ദന് പറഞ്ഞു.