ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് സൂരജ് സണ്‍ . ഈ ഒറ്റ പരമ്പരയിലൂടെ തന്നെ നിരവധി ആരാധകരെയാണ് ഈ താരം നേടിയത്, എന്നാല്‍ അപ്രതീക്ഷിതമായി സൂരജ് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സജീവമായ സൂരജ് യൂട്യൂബ് ചാനലിലൂടെ നിരവധി വീഡിയോകളും പങ്കുവയ്ക്കാന്‍ തുടങ്ങി.
ഇപ്പോള്‍ ബിഗ് സ്ക്രീനിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടന്. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൂരജ് നായകന് ആവുന്നത്. ‘മൃദു ഭാവേ ദൃഢ കൃത്യേ” എന്നാണ് ചിത്രത്തിന്റെ പേര്.
ഇപ്പോഴിതാ തനിക്ക് വര്‍ഷങ്ങള്‍ കൊണ്ട് വന്ന മാറ്റത്തെ കുറിച്ച് പറയുകയാണ് നടന്. 2006 മുതല്‍ 2022 വരെയുള്ള തന്റെ മാറ്റങ്ങളെയാണ്ട് ഫോട്ടോയിലൂടെ സൂരജ് കാണിക്കുന്നത്. ആദ്യം ഒരു കൊച്ചു പയ്യനെപോലെ തോന്നുമെങ്കിലും പിന്നീട് വരുന്ന ഫോട്ടോകളില്‍ തനി നടന്റെ ഭാവത്തിലേക്ക് താരം മാറുകയാണ്. 2006 ലെ ചിത്രവുമായി സൂരജിന്റെ ഇപ്പോഴത്തെ രൂപത്തെ താരതമ്യം ചെയ്ത്ല് ഇത് നടന് തന്നെയാണെന്ന് വിശ്വസിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്.
View this post on Instagram
അത്രയ്ക്ക് മാറ്റമാണ് താരത്തിന് സംഭവിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.