ഒരു ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ നടൻ ശ്രീനാഥ് ഭാസി അഭിനയിക്കുന്ന ചിത്രമാണ് ഭീഷ്മപർവ്വം. മികച്ച പ്രതികരണമാണ് ചിത്രം സ്വന്തമാക്കിയത്. കളക്ഷൻ റെക്കോർഡുകളും ചിത്രം തിരുത്തിക്കുറിച്ചു. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായി എത്തിയത്. അമൽ നീരദാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം.
കഥാപാത്രത്തിനായി പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഒന്നും നടത്താറില്ല എന്ന് ശ്രീനാഥ് ഭാസി പറയുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുവാൻ ആണ് ഇഷ്ടം. അങ്ങനെയുള്ള കഥാപാത്രങ്ങൾക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. തിരിച്ചുവരവ് ഉണ്ടാകുന്നത് ജേക്കബിൻ്റെ സ്വർഗ്ഗരാജ്യത്തിലൂടെയാണ്. വളരെ നല്ല കഥാപാത്രമായിരുന്നു അത്. സിനിമയിൽ തന്നെ തുടരാം എന്ന് തീരുമാനിക്കുന്നത് ഇങ്ങനെയാണ്.
സിനിമയിൽ നിന്നും മാറിയാലോ എന്ന് ഇടയ്ക്ക് ആലോചിച്ചിരുന്നു. വിദേശത്ത് പോയി എന്തെങ്കിലും ജോലി ചെയ്യാമെന്ന് ആണ് എഴുതിയത്. ആ സമയത്താണ് ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം ചെയ്യുന്നത്. വിനീത് ശ്രീനിവാസൻ ആണ് തനിക്ക് ശക്തമായ പിന്തുണ തന്നത്. സിനിമ കിട്ടാതെ കുറേക്കാലം വീട്ടിൽ ഇരിക്കേണ്ടി വന്നിട്ടുണ്ട്.
ഇടയ്ക്ക് ചില നോ പറഞ്ഞത് കാരണം ആയിരുന്നു അത്. അങ്ങനെയിരിക്കെയാണ് ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം കിട്ടുന്നത്. നല്ലൊരു കഥാപാത്രമായിരുന്നു അത്. നല്ലൊരു മാറ്റവും ആയിരുന്നു. ഇത് സിനിമയിൽ തന്നെ തുടരുവാൻ തന്നെ പ്രേരിപ്പിച്ചു. ശ്രീനാഥ് ഭാസി പറഞ്ഞു.