വിനയന് ചിത്രത്തില്‍ നിന്ന് പിന്മാറന് ഇന്നസെന്റും മുകേഷും ആവശ്യപ്പെട്ടിരുന്നതായി നടന് ഷമ്മി തിലകന്. വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ ദോഷം ചെയ്യുമെന്നും അഡ്വാന്‍സ് തിരിച്ചു നല്‍കാനുമാണ് ആവശ്യപ്പെട്ടത്. ചിരിച്ചുകൊണ്ടായിരുന്നു ഭീഷണി. കത്തികാണിച്ചുള്ളത് മാത്രമല്ലല്ലോ ഭീഷണിപ്പെടുത്തലെന്നും ഷമ്മി തിലകന് ചോദിച്ചു.
ഒരു വഴക്കിന്റെ ആവശ്യമില്ല എന്ന് കരുതി താന്‍ ആ ചിത്രത്തില്‍ നിന്ന് പിന്മാറി. തനിക്ക് പകരം നടന് രഞ്ജിത്ത് ആണ് ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തിലേത് നല്ല വേഷമായിരുന്നുവെന്നും ഇനി അത് പറഞ്ഞിട്ട് കാര്യമില്ലെന്നും ഷമ്മി തിലകന് പറഞ്ഞു. ഗണേഷ് കുമാറിന്റെ ആരോപണങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും മുകേഷും കൂടിയാണ് ആ പടത്തില്‍ നീ അഭിനയിക്കരുത് അഡ്വാന്‍സ് തിരിച്ചു കൊടുക്കെടാ എന്ന് പറഞ്ഞത്. അല്ലെങ്കില്‍ നിനക്ക് അത് ദോഷമാകും എന്ന് എന്നെ മുകേഷ് ഭീഷണിപ്പെടുത്തി, തമാശയായിട്ട്. ഭീഷണി എന്നത് കത്തി വെച്ച് കുത്തുന്നത് മാത്രമല്ലല്ലോ. തമാശയായിട്ട് ചിരിച്ചുകൊണ്ടും ഭീഷണിപ്പെടുത്താം. നല്ല ഹ്യൂമര്‍ സെന്സോടുകൂടെ ആക്ഷേപിക്കാം, ഭീഷണിപ്പെടുത്താം. അങ്ങനെ ഭീഷണിപ്പെടുത്തിയാണ് ആ സിനിമയില്‍ നിന്ന് എനിക്ക് മാറി നില്‍ക്കേണ്ടി വന്നതെന്നും ഷമ്മി തിലകന് പറഞ്ഞു.
ഗണേഷ് കുമാറിനെതിരെയും ഷമ്മി തിലകന് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ‘അമ്മ’ സംഘടനയുടെ ബൈലോ പ്രകാരം മറ്റൊരു സംഘടനയുടെ ഭാരവാഹിയായി ഇരിക്കാന്‍ പാടില്ല. അങ്ങനെയാണെങ്കില്‍ തന്നെ ഇത്രയും വിമര്‍ശിച്ച ഗണേഷ് കുമാര്‍ എംഎല്‍എ ടിവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ (ആത്മ) ആയുഷ്കാല പ്രസിഡന്റ് അല്ലേ എന്ന് ഷമ്മി തിലകന് ചോദിച്ചു. ‘അമ്മയുടെ ഫണ്ടുപയോഗിച്ച് ഗണേഷ് കുമാര്‍ പത്തനാപുരത്ത് തെരഞ്ഞെടുപ്പിന് മുന്‍പായി രണ്ട് സ്ത്രീകള്‍ക്ക് വീടുകള്‍ പണിത് നല്കി. അത് അദ്ദേഹത്തിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നല്ലേ എടുക്കേണ്ടത്. അദ്ദേഹത്തിന് വോട്ട് പിടിക്കാന്‍ വേണ്ടിയാണോ അമ്മയുടെ ഫണ്ട് ഉപയോഗിക്കുന്നത് എന്നാണ് താന്‍ ചോദിച്ചിരിക്കുന്നത്. അവര്‍ക്ക് കുരു പൊട്ടില്ലേ. അതാണ് സംഭവിച്ചത്. അമ്മയുടെ കെട്ടിടം ക്ലബ് ആണ് ബാര്‍ പോലെയാണ് എന്നൊക്കെ അദ്ദേഹം തന്നെയല്ലേ പറഞ്ഞത്. സംഘടനയിലെ പല അംഗങ്ങളുടെയും ബാങ്ക് ബാലന്‍സ് പരിശോധിക്കണം എന്ന് വരെ താന്‍ ആരോപിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പുമായി അമ്മയ്ക്ക് ആറ് കോടിയുടെ കേസുണ്ടെന്നും ഷമ്മി തിലകന് കൂട്ടിച്ചേര്‍ത്തു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…
2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…
ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…