സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് സിബിഐ പരമ്പരയിലെ എല്ലാ ഭാഗങ്ങളും. ഇപ്പോഴിതാ ഇതിന് ഒരു അഞ്ചാം ഭാഗം ഒരുങ്ങുകയാണ്. ചിത്രത്തിൻറെ ഷൂട്ട് തുടങ്ങിയ വിവരം മുൻപ് പുറത്തുവിട്ടിരുന്നു. ഇതിൻറെ ചില ചിത്രങ്ങളും മറ്റും ശ്രദ്ധ നേടുകയും ചെയ്തു. ചിത്രത്തിൽ പല കഥാപാത്രങ്ങളും വന്നുപോയിട്ടുണ്ട്. മുൻപുണ്ടായിരുന്ന സിനിമയുടെ ഭാഗങ്ങളിൽ ഡിവൈഎസ്പി സത്യ ദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സുകുമാരൻ ആയിരുന്നു.
ഈ കഥാപാത്രത്തിൻറെ മകനായി ഡിവൈഎസ്പി ദേവദാസിനെ അവതരിപ്പിച്ചത് സായികുമാർ ആയിരുന്നു. ഇപ്പോഴിതാ ഇതിൻറെ അനുഭവം പങ്കു വയ്ക്കുകയാണ് സായികുമാർ. ഷൂട്ടിങ് ചെന്നപ്പോളാണ് സുകുവേട്ടൻ ചെയ്ത വേഷമാണ് എന്ന് മനസ്സിലായത്. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ആ വഴിക്ക് പോകില്ലായിരുന്നു. ആ കഥാപാത്രത്തിന് അനിയനാണ് താനെന്നും മധു ചേട്ടൻ പറഞ്ഞു. ഡയലോഗ് പറഞ്ഞു കാണിച്ചു. മധു ചേട്ടൻ കിടന്നു ചിരിച്ചു. മമ്മൂക്കയെ വിളിച്ച് ഇവനിത് വേറെ ലൈൻ ആക്കി എന്ന് പറഞ്ഞു.
സൂക്ഷിച്ച് ചെയ്തില്ലെങ്കിൽ കുഴപ്പം ആകും എന്നാണ് മമ്മുക്ക പറഞ്ഞത്. താൻ കാണിച്ചു കൊടുത്തപ്പോൾ ഈ മീറ്റർ ആണെങ്കിൽ കുഴപ്പമില്ല എന്ന് പറഞ്ഞു. പക്ഷേ സൂക്ഷിച്ച് ചെയ്യണം എന്ന് പറഞ്ഞു. എന്ത് ധൈര്യത്തിലാണ് നീ സംഭവം ചെയ്യുന്നത് ഇത് റിസ്ക് ആണ് എന്നാണ് മുകേഷ് പറഞ്ഞത്. മിമിക്രി ആയി പോകുമെന്ന് പറഞ്ഞു.
കളിയാക്കാതെ ചെറിയ സാധനങ്ങൾ ചെയ്തു. അങ്ങനെ വന്നപ്പോൾ സ്വാമി തന്നെ മകൻ ആക്കി. അപ്പോൾ ഒന്നുകൂടെ സ്വാതന്ത്ര്യത്തോടെ ആ കഥാപാത്രം ചെയ്യാനായി എന്ന് സായി കുമാർ പറഞ്ഞു. പല പുതിയ ചിത്രങ്ങളിലും സായികുമാർ വേഷമിടുന്നുണ്ട്.