ഒരിക്കൽ ബോളിവുഡിൽ നിരവധി ആരാധകർ ഉണ്ടായിരുന്നു താരദമ്പതികൾ ആയിരുന്നു ദീപിക പദുക്കോൺ രൺബീർ കപൂർ എന്നിവർ. ഇരുവരും ഏതാണ്ട് ഒരേ സമയത്താണ് അഭിനയത്തിൽ എത്തുന്നത്. പല ചിത്രങ്ങളിലും ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതിനിടയിൽ ഇവരുടെ ബന്ധം ഔദ്യോഗികമാവുകയും ചെയ്തു. എന്നാൽ പിന്നീട് ഇവർ പിരിയുകയായിരുന്നു. ഇതിനുശേഷം ഇവർ ഒരുമിച്ച് അഭിനയിക്കുന്ന ചിത്രങ്ങളെ ആരാധകർ ആകാംക്ഷയോടെയാണ് കണ്ടത്.
ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു തമാശ. നിർമ്മാതാക്കൾ പ്രതീക്ഷിച്ച വിജയം ചിത്രത്തിന് ബോക്സ് ഓഫീസിൽ സ്വന്തമാക്കുവാൻ കഴിഞ്ഞില്ല. എങ്കിലും ഇവരുടെ അഭിനയം ഏറെ ശ്രദ്ധ നേടി. ചിത്രത്തെക്കുറിച്ച് ദീപികയെക്കുറിച്ചും മുൻപ് രൺബീർ പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. തന്നെ ഇത്രമേൽ അത്ഭുതപ്പെടുത്തിയ മറ്റൊരു അഭിനേതാവില്ല എന്നാണ് രൺബീർ പറയുന്നത്.
ചിത്രത്തിലെ ബ്ലോക്ക് ബസ്റ്റർ ഗാനമായിരുന്നു അവർ തും സാത്ഹോ എന്ന ഗാനം. ഈ സീനിലെ ദീപികേടാ അഭിനയത്തെ ഏറെ പ്രകീർത്തിക്കുന്നുണ്ട് രൺബീർ. താൻ അവതരിപ്പിക്കുന്ന കഥാപാത്രം ഏതോ വലിയ വിഷമങ്ങളിലൂടെ കടന്നു പോവുകയാണ്. അവളുടെ കഥാപാത്രം അത് മനസ്സിലാക്കുന്നു. പിന്നീട് താൻ ചെയ്യുന്ന കാര്യങ്ങൾക്ക് അവർ റിയാക്ട് ചെയ്യും എന്ന് രൺബീർ പറയുന്നു. അവർ ചെയ്യുന്ന കാര്യങ്ങൾക്ക് താനും അങ്ങനെ തന്നെ.
അങ്ങനെ അത് വളരെ ജൈവമായ റിയലിസ്റ്റിക് സീൻ ആയി തീർന്നു. ദീപികയോടൊപ്പം എപ്പോൾ അഭിനയിക്കുന്നതും വളരെ സന്തോഷം തരുന്ന കാര്യമാണ്. കാരണം ഒരുമിച്ചാണ് തങ്ങൾ തുടങ്ങിയത്. ഇപ്പോൾ ഒരു നടി എന്ന നിലയിൽ അവൾ എത്രത്തോളം വളർന്നു എന്ന് തനിക്ക് കാണാം. തന്നെ ഇത്രത്തോളം സർപ്രൈസ് ചെയ്താൽ മറ്റൊരു അഭിനേതാവില്ല. രൺബീർ പറയുന്നു.