സീരിയല്‍ താരങ്ങള്‍ എന്നും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെയായിരിക്കും. അതിപ്പോള്‍ അഭിനയരംഗത്ത് നിന്ന് മാറി നിന്നാല്‍ പോലും ആ മുഖങ്ങളെ അത്ര പെട്ടെന്ന് ഒന്നും പ്രേക്ഷകര്‍ക്ക് മറക്കാന്‍ സാധിക്കില്ല. ഇത്തരത്തിലുള്ള നിരവധി താരങ്ങളെ നമുക്ക് അറിയാം. പറഞ്ഞുവരുന്നത് നടന് രാജീവ് റോഷനെ കുറിച്ചാണ്. ദൂരദര്‍ശനില്‍ അവതരിപ്പിച്ച സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ നടനാണ് രാജീവ് . പിന്നീട് നിരവധി പരമ്പരകളില്‍ ഈ നടന് അഭിനയിച്ചു. സ്ത്രീധനം എന്ന പരമ്പരയിലെ പ്രശാന്തന് എന്ന താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരമ്പര അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും നടന് അവതരിപ്പിച്ച ഈ കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സില്‍ തങ്ങിനിര്പ്പുണ്ട്. ഇപ്പോള്‍ സീ കേരളത്തിലെ അമ്മ മകള്‍ എന്ന സീരിയലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ സ്വാസിക അവതാരികയായി എത്തുന്ന റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ ഭാര്യയെ കുറിച്ച് റോഷന് പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്. നടന് ചെയ്തതില്‍ മിക്ക കഥാപാത്രങ്ങളും ഭാര്യയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ഈ നടന് അങ്ങനെയൊക്കെ തന്നെയാണ്.
ജീവിതത്തില്‍ ഏറ്റവും പേടിയുള്ള മൂന്ന് കാര്യങ്ങള്‍ ഏതാണെന്ന് സ്വാസിക ചോദിച്ചു, ഭാര്യയെ പേടിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഭാര്യയെ പേടിയില്ല പക്ഷേ തനിക്ക് പല്ലി പാറ്റ പോലുള്ള ജീവികളെ പേടിയാണെന്ന് മറുപടി പറഞ്ഞു, അതുപോലെ ഗോസിപ്പുകളെ അസുഖങ്ങളെയൊക്കെ പേടിയാണെന്നും റോഷന് പറഞ്ഞു.
ഭാര്യയെ ദേഷ്യം വരുമ്പോഴും സ്നേഹം വരുമ്പോഴും സാധാരണ പേര് തന്നെയാണ് വിളിക്കാറ്. ബിന്ദു എന്നാണ് ആളുടെ പേര്. ഭാര്യ തന്നെ വിളിക്കുന്നത് രാജി എന്നാണെന്നും നടന് പറഞ്ഞു.
ഭാര്യ ഇല്ലാതെ ജീവിയ്ക്കാന്‍ കഴിയുമോ എന്നായിരുന്നു സ്വാസികയുടെ അടുത്ത ചോദ്യം. ഇല്ല എന്ന് ഒരു സെക്കന്റ് പോലും ആലോചിക്കാതെ റോഷന് മറുപടി നല്കി. എനിക്ക് ഭാര്യ ഇല്ലാതെ പറ്റില്ല. ഞാന്‍ വളരെ അധികം ഡിപ്പന്റ് ആണ് ഇപ്പോള്‍ അതുകൊണ്ടാണ് – രാജീവ് റോഷന് പറഞ്ഞു