മണി രത്നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഇത്. തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രശസ്ത നടി ഐശ്വര്യ റായിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.
നടൻ റഹ്മാനും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴത്തെ ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഇദ്ദേഹം. ഐശ്വര്യ റായിക്ക് ഒപ്പമായിരുന്നു തന്റെ ആദ്യത്തെ രംഗം എന്ന് നടൻ പറയുന്നു. വളരെ നല്ല ഒരു പ്രൊഫഷണൽ ആണ് അവർ എന്ന് നടൻ വ്യക്തമാക്കി. നമ്മളോട് ഒന്നും ഐശ്വര്യ സംസാരിക്കില്ല എന്നാണ് താൻ കരുതിയത്.
എന്നാൽ അങ്ങനെയൊന്നും ആയിരുന്നില്ല. തന്നെപ്പറ്റി ഗൂഗിൾ ചെയ്തത് പോലെയായിരുന്നു അവരുടെ സംസാരം. സിനിമയിൽ തൻറെ വർഷങ്ങളെ കുറിച്ചൊക്കെ അവർ ഒരുപാട് സംസാരിച്ചു. താൻ ഷോക്കായി പോയി. ഒരു രംഗപ്രവേഴ്സൽ ചെയ്യണമെന്ന് പറഞ്ഞ് അവരും താനും ഒരുമിച്ച് റിവേഴ്സൽ ചെയ്യുകയും ചെയ്തു.
അവരുടെ താൽപര്യപ്രകാരമായിരുന്നു റിഹേഴ്സൽ നടത്തിയത്. താരം വ്യക്തമാക്കി. എന്തായാലും താരം പറഞ്ഞത് കേട്ട് പ്രേക്ഷകരും അമ്പരക്കുകയാണ്. വലിയ നടിയാണെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല ഉള്ള ശുദ്ധമാണ് എന്നാണ് പ്രേക്ഷകരുടെ പക്ഷം. സെപ്റ്റംബർ 30ന് ചിത്രം തീയറ്ററുകളിൽ എത്തും.