നടൻ, സംവിധായകൻ, നിർമ്മാതാവ്, ഗായകൻ എന്നീ നിലകളിൽ എല്ലാം തിളങ്ങിയ വ്യക്തിയാണ് പൃഥ്വിരാജ്. ഒരുപക്ഷേ മലയാളത്തിലെ യുവതാരങ്ങളിൽ ഏറ്റവും അധികം താരമൂല്യമുള്ള നടന്മാരിൽ മുൻപന്തിയിലുള്ള വ്യക്തിയും പൃഥ്വിരാജ് തന്നെ ആയിരിക്കും. മലയാളത്തിന് പുറത്തേക്ക് താരത്തിന് നിരവധി ആരാധകർ ഉണ്ട്. താരം നായകനായി എത്തുന്ന ആടുജീവിതം എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.
പൃഥ്വിരാജ് കടുവാക്കുന്നേൽ കുരിയച്ചൻ എന്ന കഥാപാത്രമായി എത്തുന്ന കടുവ ഇപ്പോൾ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വർഷങ്ങൾക്കുശേഷം ഷാജി കൈലാസംവിധാനം ചെയ്ത മലയാള ചിത്രമാണ് കടുവ. പ്രദർശനത്തിന് എത്തി തുടക്ക ദിവസങ്ങളിൽ ചിത്രം ഗംഭീര കളക്ഷൻ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ഷാജി കൈലാസ് തന്നെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുകയാണ് താരം.
കാപ്പ എന്നാണ് ഈ സിനിമയുടെ പേര്. മുൻപ് സിനിമയുടെ ചില ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ കാപ്പയുടെ പുതിയ ഫോട്ടോ പൃഥ്വിരാജ് പങ്കുവെച്ചിരിക്കുകയാണ്. കൊട്ട മധു എന്നാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മധു കോട്ട മധു ആകുന്നതിനു മുൻപ് എന്ന ക്യാപ്ഷൻ ആണ് ചിത്രത്തിന് താരം നൽകിയിരിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് മഞ്ജുവാര്യർ ആണെന്നാണ് സൂചന.
Madhu…before he became Kotta Madhu. #KAAPA #ShajiKailas @dopjomon #FEFKA Writer’s Union #Theatreofdreams #GRIndugopan pic.twitter.com/rBSyJIJOWr
— Prithviraj Sukumaran (@PrithviOfficial) July 19, 2022
ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ജി ആർ ഇന്ദുഗോപാൽ എഴുതിയ ശങ്കുമുഖി എന്ന നോവലിനെ ആസ്പദമാക്കിയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ഇദ്ദേഹം തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. നേരത്തെ കടുവയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ നന്ദി അറിയിച്ചുകൊണ്ട് പൃഥ്വിരാജ് എത്തിയിരുന്നു.