മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന് നൂബിന് ജോണി വിവാഹിതനാവാന്‍ പോവുകയാണ്. ഏഴുവര്‍ഷത്തെ പ്രണയത്തെക്കുറിച്ചും പ്രണയിനിയെ കുറിച്ചും അതുപോലെ വിവാഹത്തെക്കുറിച്ച് താരം ആരാധകരെ അറിയിച്ചിരുന്നു. ഭാവി വധുവിനൊപ്പം ഉള്ള നിരവധി ഫോട്ടോസ് വീഡിയോസ് പങ്കുവെച്ചു എങ്കിലും ഇതിലൊന്ന് ആളുടെ മുഖം വ്യക്തമായിരുന്നില്ല. ഇതിനെല്ലാം താഴെ മുഖം കാണിച്ചുകൊണ്ടുള്ള ഫോട്ടോ പങ്കുവെക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ കമന്റ് കുറിക്കുകയും ചെയ്തു.
ഇപ്പോഴിതാ ആരാധകരുടെ ആവശ്യം അംഗീകരിച്ചിരിക്കുകയാണ് നൂബിന്. തന്റെ പ്രിയതമയ്ക്കൊപ്പമുള്ള വീഡിയോസ് ആണ് നടന് പങ്കിട്ടത്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്. ഇതിന് താഴെ വിവാഹ ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്.
നേരത്തെ റിയാലിറ്റി ഷോയില്‍ എത്തിയപ്പോള്‍ തന്നെ പ്രണയത്തെ കുറിച്ച് താരം പറഞ്ഞിരുന്നു. ആള് ഡോക്ടറാണ്. കോട്ടയത്താണ് അവളുടെ വീട് ആന്റിയുടെ വീടിനടുത്താണ് പുള്ളിക്കാരിയുടെ വീട് , വെക്കേഷന് പോയപ്പോള്‍ ആയിരുന്നു ആദ്യമായി കണ്ടുമുട്ടിയത് താരം നേരത്തെ പറഞ്ഞിരുന്നു. തന്നെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങുന്നതിന് മുമ്പ് തന്നെ തന്റെ ജീവിതത്തില്‍ ആ പെണ്‍കുട്ടി ഉണ്ടായിരുന്നു എന്ന് നൂബിന് പറഞ്ഞിരുന്നു. അതുപോലെതന്നെ അഭിനയ ജീവിതത്തിന് എല്ലാം വലിയ പിന്തുണ തന്നെ പ്രണയിനി നല്‍കുന്നുണ്ട്.
ഭാവി വധുവിനൊപ്പം ഉള്ള വീഡിയോ നേരത്തെ പങ്കുവെച്ചിരുന്നു. ബീച്ചില്‍ നിന്ന് ഓടി തന്റെ നെഞ്ചിലേക്ക് ചായുന്ന പെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കണ്ടത്. എന്നാല്‍ ഇതില്‍ മുഖം കാണിച്ചിരുന്നില്ല. എന്റെ അവസാന ദിവസം വരെയും നിന്നെ പ്രണയിക്കുമെന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ താരം പങ്കിട്ടത്. ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇവര്‍ ഒന്നാവാന്‍ പോകുന്നത്. നിറമേ എന്ന ക്യാപ്ഷനോടെയാണ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്.
https://youtu.be/HrMvsDLFNQY