പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരു ചിത്രമായിരുന്നു കമ്മട്ടിപ്പാടം. 2016 റിലീസ് ചെയ്ത സിനിമയില്‍ ദുല്‍ഖര്‍ സല്മാന് ആയിരുന്നു നായകവേഷത്തെ അവതരിപ്പിച്ചിരുന്നത്. ദുല്‍ഖറിനെ കൂടാതെ മണികണ്ഠന് ആചാരി ,വിനായകന് , തുടങ്ങിയവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇപ്പോഴിതാ ചിത്രത്തിലെ ദുല്‍ഖറിന്റെ അഭിനയത്തെക്കുറിച്ച് ആണ് മണികണ്ഠന് ആചാരി പറയുന്നത്. മീഡിയവണ്‍ ചാനലിന് നല്കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇതേ ക്കുറിച്ച് സംസാരിച്ചത്.
ദുല്‍ഖര്‍ കൃത്യമായി സെറ്റില്‍ വരുമായിരുന്നു. ദുല്ഖറില് നിന്നും വിനായകന് ചേട്ടനില്‍ നിന്നുമൊക്കെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. കമ്മട്ടിപ്പാടത്തിലെ കൃഷ്ണനെ അവതരിപ്പിച്ചപ്പോള്‍ എന്റെ അഭിപ്രായത്തില്‍ ദുല്‍ഖര്‍ മികച്ച ആക്ടര്‍ ആണെന്ന് തോന്നി . വിനായകനും എനിക്ക് ആ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാഹചര്യങ്ങള്‍ ഉണ്ട്. ഞങ്ങളുടെ ജീവിതത്തില്‍ കമ്മട്ടിപ്പാടം ഉണ്ട് . ഞങ്ങളുടെ ആത്മാവിലും ശരീരത്തിലും എവിടെയൊക്കെയോ ഗംഗയും ബാലനും ഉണ്ട്. എന്നാല്‍ ഇതൊന്നും ഇല്ലാത്ത ആളാണ് ദുല്‍ഖര്‍ നടന് പറഞ്ഞു.
അതേസമയം മണികണ്ഠന്റെ ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. ഇതില്‍ ഉമ്പോച്ച എന്ന കഥാപാത്രത്തെയാണ് മണികണ്ഠന് അവതരിപ്പിക്കുന്നത്. നിവിന്‍ പോളിയാണ് ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രത്തില്‍ എത്തുന്നത് .