ചോക്ലേറ്റ് നായകനായി മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് കുഞ്ചാക്കോ ബോബന്. തുടക്കത്തില്‍ അത്തരം കഥാപാത്രങ്ങള്‍ തന്നെയായിരുന്നു നടന് അവതരിപ്പിച്ചിരുന്നത്. പിന്നീട് വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ചാക്കോച്ചന്റെ ഓരോ സിനിമകള്‍ പൊട്ടുകയായിരുന്നു. ഇതോടെയാണ് അഭിനയത്തില്‍ നിന്ന് മാറി നില്ക്കാന് കുഞ്ചാക്കോ ബോബന് തീരുമാനിച്ചത്. ഈ സമയത്ത് ബിസിനസ്സിലേക്ക് ശ്രദ്ധ കൊടുത്തു താരം. ഭാര്യ പ്രിയയുടെ നിര്‍ദ്ദേശപ്രകാരം കൂടിയായിരുന്നു സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തത് താരം.
എന്നാല്‍ ഈ ഇടവേളയില്‍ തനിക്ക് ഒരുപാട് നല്ല ചിത്രങ്ങള്‍ നഷ്ടമായെന്നും നടന് പറഞ്ഞിരുന്നു. അത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും സങ്കടം ഉണ്ടെന്നും ചാക്കോച്ചന് പറഞ്ഞു. മോഹന്‍ലാല്‍ ചിത്രം മാടമ്പി , ലാല്‍ ജോസ് ചിത്രം ക്ലാസ്മേറ്റ്സ് ഇതിലേക്ക് കുഞ്ചാക്കോ ബോബനും അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല നടന്. ഇതില്‍ ഇപ്പോഴും സങ്കടമുണ്ട് കുഞ്ചാക്കോ ബോബന്.
ബിസിനസിലേക്ക് ശ്രദ്ധ കൊടുത്തെങ്കിലും അതിലും വിജയം നേടാന്‍ ഈ താരത്തിന് സാധിച്ചില്ല. പിന്നാലെ സിനിമയിലേക്ക് തന്നെ താരം തിരിച്ചെത്തി.
റൊമാന്റിക് ഹീറോയില്‍ നിന്നും മാറി ഏത് കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിക്കാനായത് രണ്ടാം വരവിലായിരുന്നു. ട്രാഫിക്ക്, സീനിയേഴ്സ്, ഓര്‍ഡിനറി, മല്ലുസിംഗ് അങ്ങനെ ലഭിച്ചതെന്നും വേറിട്ട കഥാപാത്രങ്ങളായിരുന്നു. നായകവേഷം മാത്രമല്ല വില്ലത്തരവും വഴങ്ങുമെന്നും അദ്ദേഹം തെളിയിക്കുകയായിരുന്നു.