സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായിരിക്കുകയാണ് കാന്താര സിനിമ. ചിത്രത്തിന്റെ കഥ കൊണ്ടും പ്രകടനം കൊണ്ടും പാട്ടുകൊണ്ടുമെല്ലാം സിനിമ പ്രേമികളെ കയ്യിലെടുത്തിരിക്കുകയാണ് ഈ ചിത്രം. ഇതിനോടകം സിനിമയെ പ്രശംസിച്ചുകൊണ്ട് നിരവധി പേര് എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് നടന് ജയസൂര്യ.
‘എന്തൊരു സിനിമ! എന്തൊരു പ്രകടനം!എന്തൊരു വിഷയം! നിങ്ങളുടെ ട്രാന്‍സ് പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടു സഹോദരാ(റിഷഭ് ഷെട്ടി). മുഴുവന്‍ കന്താര ടീമിനും അഭിനന്ദനങ്ങള്‍. ഈ ദൈവിക യാത്ര നഷ്ടപ്പെടുത്തരുത്’, എന്നാണ് ജയസൂര്യ ഇന്‍സ്റ്റാ?ഗ്രാമില്‍ കുറിച്ചത്.
റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് കാന്താര. അദ്ദേഹം തന്നെയാണ് നായകനായി എത്തിയതും. സെപ്റ്റംബര്‍ 30നായിരുന്നു ചിത്രത്തിന്റെ ഒറിജിനല്‍ കന്നഡ പതിപ്പ് പുറത്തിറങ്ങിയത്. ആദ്യദിനം മുതല്‍ ശ്രദ്ധനേടിയ ചിത്രം 200 കോടി ക്ലബ്ബിലും ഇടംപിടിച്ചു കഴിഞ്ഞു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും മികച്ച പ്രതികരണം നേടി മുന്നേറുകയാണ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കാന്താര കേരളത്തില്‍ എത്തിച്ചത്.
View this post on Instagram
അതേസമയം, ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നായ ‘വരാഹ രൂപം‘ പാട്ടിനെതിരെ കോപ്പിയടി ആരോപണം ഉയർന്നിരുന്നു. അജനീഷ് ലോകേഷ് സംഗീതം നൽകിയ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്നാണ് ഉയര്‍ന്ന ആരോപണം