ഓ ടി ടി യിൽ ഇറങ്ങി മികച്ച പ്രതികരണം നേടിയ ചിത്രമാണ് സൂഫിയും സുജാതയും. ഒരുപക്ഷേ മലയാളസിനിമയ്ക്ക് ഒ ടി ടി യി ലേക്കുള്ള വഴി തുറന്നിട്ടത് ഈ ചിത്രമായിരിക്കും. അതിഥി റാവു ഹൈദരി ആണ് ചിത്രത്തിൽ നായികാ വേഷം അവതരിപ്പിച്ചത്. ദേവ് മോഹൻ നായക കഥാപാത്രത്തെയും അവതരിപ്പിച്ചു. ഒരു സൂഫി ആയെത്തി ഹൃദയങ്ങൾ കീഴടക്കിയ താരമാണ് ഇദ്ദേഹം. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടുവാൻ ദേവ് മോഹന് കഴിഞ്ഞു.
ചിത്രത്തിൽ ഹിന്ദു പെൺകുട്ടിയെ പ്രണയിക്കുന്ന സൂഫി ആയിട്ടാണ് താരം അഭിനയിച്ചത്. ജീവിതത്തിൽ ചെറിയൊരു വ്യത്യാസം മാത്രം. ഒരു മുസ്ലിം പെൺകുട്ടിയെ ആണ് ദേവ് മോഹൻ തൻറെ ജീവിതസഖിയാക്കിയത്. റെജീന എന്നാണ് ഈ സൂഫിയുടെ ഹൃദയം കവർന്ന പെൺകുട്ടിയുടെ പേര്. തൻറെ പ്രണയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം ഇപ്പോൾ.
കോളേജ് പഠനകാലത്ത് ദേവ് മോഹൻ്റേ ജൂനിയറായിരുന്നു റെജീന. പത്തു വർഷത്തോളം നീണ്ട പ്രണയമായിരുന്നു ഇവരുടേത്. എല്ലാ പ്രണയവും പോലെ ഇതും ഒരു സ്വീറ്റ് ആയിരുന്നു എന്ന് ദേവ് മോഹൻ പറയുന്നു. മലയാളം വിട്ടു തെലുങ്കിലും സജീവമാകാനൊരുങ്ങുകയാണ് താരം.
താരം അഭിനയിച്ച പന്ത്രണ്ട് എന്ന ചിത്രം ഇപ്പോൾ പ്രദർശനത്തിന് എത്തിയിട്ടുണ്ട്. നിരവധി ആരാധകരുള്ള താരം കൂടിയാണ് ഇദ്ദേഹം ഇപ്പോൾ. സാമന്തയുടെ നായകനായി തെലുങ്കിൽ താരം അഭിനയിക്കുകയാണ്. ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഇത് എന്നാണ് സൂചന.